/sathyam/media/media_files/2024/12/02/Jb9p0schfCx0shyX83jA.jpg)
ആലപ്പുഴ : ടൂർ പാക്കേജ് കമ്പനിയുടെ റിവ്യൂ ചെയ്‌ത് വീട്ടിലിരുന്ന് ഓൺലൈൻ വഴി പണമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് അധ്യാപകനിൽ നിന്ന് തട്ടിയെടുത്തത് 13,67,000 രൂപ, തട്ടിപ്പ് നടത്തിയ ശേഷം ദുബായിലേക്ക് കടന്നയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. തുടര്‍ന്ന് പൊലീസിൻ്റെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു.
ആലപ്പുഴ നെടുമുടി സ്വദേശിയായ അധ്യാപകനാണ് ഓണ്‍ലൈൻ തട്ടിപ്പിന് ഇരയായത്. സംഭവത്തില്‍ മലപ്പുറം തലക്കാട് സ്വദേശി കാക്കുഴിയിൽ വീട്ടിൽ മുഹമ്മദ് റമീഷിനെ(20) പൊലീസ് അറസ്റ്റ് ചെയ്‌തു. ഈ കേസിലെ മറ്റ് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ആലപ്പുഴ സൈബർ ക്രൈം പൊലീസ് ഇയാള്‍ക്കായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ആളൂർ സ്വദേശി അധ്യാപകനെ പറ്റിച്ചു അക്കൗണ്ടിൽ നിന്നും 320,000 രൂപ ചെക്കുവഴി നാട്ടിൽ നിന്നും പിൻവലിക്കുകയും തുടർന്ന് ദുബായിലേക്ക് കടന്ന് അവിടെ നിന്നും പണം പിൻവലിക്കുകയും ചെയ്‌തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റു പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറിയിച്ചു.
ടൂർ പാക്കേജ് കമ്പനിയുടെ റിവ്യൂ ചെയ്‌ത് വീട്ടിലിരുന്ന് ഓൺലൈൻ വഴി പണമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. മെസഞ്ചർ ആപ്ലിക്കേഷൻ വഴിയാണ് ആൾമാറാട്ടവും തട്ടിപ്പും നടന്നിട്ടുള്ളത്. തട്ടിപ്പുകാര്‍ അയച്ചുകൊടുത്ത ലിങ്ക് വഴി അധ്യാപകൻ ടൂർ പാക്കേജ് കമ്പനിയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു.
വിവിധ സ്ഥലങ്ങളിലെ ടൂർ പാക്കേജ് സെലക്‌ട് ചെയ്യുന്നതിനും റിവ്യൂ ചെയ്യുന്നതിനുമാണ് രജിസ്റ്റർ ചെയ്യേണ്ടതെന്ന് വിശ്വസിപ്പിച്ച തട്ടിപ്പുകാര്‍ അധ്യാപകനോട് പണം ആവശ്യപ്പെടുകയായിരുന്നു. വരുമാനം അക്കൗണ്ടില്‍ വന്നതായും ഈ തുക പിൻവലിക്കണമെങ്കിൽ പണം അടച്ച് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. തുടര്‍ന്ന് എട്ട് തവണകളായി 13 ലക്ഷത്തി അറുപത്തി ഏഴായിരം രൂപ കൈക്കലാക്കുകയും ചെയ്‌തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us