റേഷൻ കടയുടെ ജനൽ കുത്തി തുറന്ന് മോഷണം,  നാണയത്തുട്ടുകൾപോലും ബാക്കിവെച്ചില്ല; 8000 രൂപയോളം നഷ്ടമായി

New Update
ration

ഹരിപ്പാട്: റേഷൻ കടയുടെ ജനൽ കുത്തി തുറന്ന് അകത്ത് കടന്ന് പണം മോഷ്ടിച്ചു. ആറാട്ടുപുഴ കള്ളിക്കാട് പള്ളിക്കടവിൽ വില്ലേജ് ഓഫീസിന് മുന്നിലെ റേഷൻ കടയാണ് കുത്തിത്തുറന്നത്. 

Advertisment

വെള്ളിയാഴ്ച രാത്രിയാണ് മോഷണം നടന്നത്. എ. ആർ. ഡി. 103ാം നമ്പർ സുരേഷിന്റെ ഉടമസ്ഥതയിലുള്ള കടയിലെ തടിയുടെ ജനൽ പാളി കുത്തി തുറന്ന ശേഷം ഒരു വശത്തെ ജനൽ അഴികൾ അറുത്തു മാറ്റിയാണ് കള്ളൻ അകത്തുകടന്നത്.

മേശക്ക് ഉള്ളിൽ സൂക്ഷിച്ചിരുന്ന നാണയമടക്കമുള്ള പണമെല്ലാം കവർന്നു. 8000 രൂപ നഷ്ടമായതായി ഉടമ പറഞ്ഞു. മേശക്കുള്ളിൽ ഉണ്ടായിരുന്ന മൊബൈൽ നഷ്ടമായില്ല.തൃക്കുന്നപ്പുഴ പോലിസിൽ പരാതി നൽകി.

Advertisment