/sathyam/media/media_files/2025/02/19/cVPNbnTpi4uslKgiIlr2.jpg)
ആലപ്പുഴ: മാമ്പുഴക്കരയിൽ വീട്ടമ്മയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്നു. വേലിക്കെട്ടില്‍ കൃഷ്ണമ്മയുടെ വീട്ടിലാണ് മോഷണം നടന്നത്.
മൂന്നരപ്പവന്‍ സ്വര്‍ണം, 36,000 രൂപ, എടിഎം കാര്‍ഡ്, ഓട്ടുപാത്രങ്ങള്‍ എന്നിവ മോഷണം പോയി.
വീട്ടുസഹായത്തിനായി നിന്നിരുന്ന തിരുവനന്തപുരം സ്വദേശിനിയെ കാണാനില്ലെന്ന പരാതിയും ഇതിനുപിന്നാലെ ഉയർന്നിരിക്കുകയാണ്.
കുറച്ചധികം നാളുകളായി വീട്ടിൽ ഒറ്റയ്ക്കാണ് കൃഷ്ണമ്മ താമസിച്ചിരുന്നത്. കഴിഞ്ഞദിവസം രാത്രിയാണ് ഇവരുടെ വീട്ടിൽ മോഷണം നടന്നത്.
'രാത്രി അടുക്കള വാതില്‍ തുറന്ന് നാലുപേര്‍ വീട്ടി കടന്നു. അവർ വീട്ടമയെ കെട്ടിയിട്ടു. അലമാര തുറന്ന് എടുക്കാവുന്നതെല്ലാം കൊണ്ടുപോയി.
രണ്ട് വള, ചെറിയ കമ്മല്‍, മാല, ലോക്കറ്റ്, ഓട്ടുരുളി ഉൾപ്പെടെ ഇവർ കൈക്കലാക്കി.
ആദ്യത്തെ അടിയിൽത്തന്നെ ബോധം പോയതുകൊണ്ട് പിന്നീടെന്താണ് നടന്നതെന്ന് അറിയില്ലെന്ന് കൃഷ്ണമ്മ പറഞ്ഞു.
രാവിലെ ഉണർന്നശേഷം ഇവർ ആശുപത്രിയിലെത്തി ചികിത്സ തേടുകയും പിന്നാലെ പോലീസിൽ പരാതി നൽകുകയും ചെയ്തു.
മോഷണത്തിനുപിന്നാലെ ഇവരുടെ വീട്ടിൽ സഹായത്തിന് നിന്നിരുന്ന യുവതിയെ കാണാതായിട്ടുണ്ട്.
ഒരാഴ്ച മുൻപാണ് തിരുവനന്തപുരം സ്വദേശിനിയായ യുവതി ഇവരുടെ വീട്ടിലേക്ക് വന്നത്. നാലുമാസം മുൻപാണ് ഇരുവരും പരിചയപ്പെടുന്നത്. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോ​ഗമിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us