കൊവിഡ് അനാഥരാക്കിയ കുരുന്നുകള്‍ക്ക് തണലൊരുക്കി മണപ്പുറം ഫൗണ്ടേഷന്‍

New Update
WATSAPP

ആലപ്പുഴ: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മണപ്പുറം ഫിനാന്‍സിന്റെ സാമൂഹിക പ്രതിബദ്ധത വിഭാഗമായ മണപ്പുറം ഫൗണ്ടേഷന്‍ 'വി ആര്‍ ഫോര്‍ ആലപ്പി' പദ്ധതിയിലൂടെ ജില്ലയില്‍ നിര്‍മിച്ചുനല്‍കിയ ആറു വീടുകളുടെ താക്കോല്‍ദാനം ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയുടെ ജോയിന്റ് സെക്രട്ടറി കൃഷ്ണ തേജ ഐഎഎസ് നിര്‍വഹിച്ചു. ചടങ്ങില്‍ മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി ദാസ്, സിഎസ്ആര്‍ ഹെഡ് ശില്‍പ ട്രീസ സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.

Advertisment

ആലപ്പുഴ കളക്ടറായിരിക്കെ, കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടമായ കുട്ടികളുടെ ദുരവസ്ഥ മനസിലാക്കിയ കൃഷ്ണ തേജ മണപ്പുറം ഫൗണ്ടേഷനെ സമീപിക്കുകയായിരുന്നു. ഓച്ചിറ, പുറക്കാട്, ചെറിയനാട്, പറവൂര്‍, കുമാരപുരം, കണിച്ചുകുളങ്ങര എന്നിവിടങ്ങളിലാണ് വീട് നിര്‍മിച്ചത്. പദ്ധതിക്കായി ആകെ 39 ലക്ഷം രൂപയാണ് മണപ്പുറം ഫൗണ്ടേഷന്‍ വിനിയോഗിച്ചത്. 

സമൂഹത്തിലെ നിര്‍ധനരായ ജനവിഭാഗങ്ങള്‍ക്കു വേണ്ടി നിരവധി സേവനപ്രവര്‍ത്തനങ്ങളാണ് മണപ്പുറം ഫൗണ്ടേഷന്‍ ചെയ്യുന്നതെന്നും ഫൗണ്ടേഷനുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കൃഷ്ണ തേജ പറഞ്ഞു. തൃശൂര്‍ കളക്ടറായി സേവനമനുഷ്ഠിച്ചപ്പോഴും മണപ്പുറം ഫൗണ്ടേഷനുമായി ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ആവിശ്യമായ പഠന- ധന സഹായങ്ങള്‍ നല്‍കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment