New Update
/sathyam/media/media_files/2025/02/21/ZiLW2pXbNvgA2XN7CHzA.jpg)
ആലപ്പുഴ: ചെങ്ങനൂരിൽ നിന്നും കുംഭമേളക്ക് പോയ ആളെ കാണാനില്ലെന്ന് പരാതി. ചെങ്ങന്നൂർ കൊഴുവല്ലൂർ സ്വദേശി ജോജു ജോർജ്(43) ആണ് കാണാതായത്.
Advertisment
ഫെബ്രുവരി 9നാണ് ട്രെയിൻ മാർഗ്ഗം പ്രയാഗ് രാജിലേക്ക് പോയത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഷിജു 14 ന് തിരികെ എത്തിയിരുന്നു.
കുടുംബം ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us