/sathyam/media/media_files/2025/02/01/JuTuqYj4JGcFOMitYryJ.jpg)
ആലപ്പുഴ: രാജ്യത്ത് കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ഇന്ത്യൻ കൗൺസിൽ റിസർച്ച് സെന്റർ പ്രസിദ്ധീകരിച്ച ലാൻസെറ്റ് റിപ്പോർട്ട് പ്രകാരം, കാൻസർ കേസുകളിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. മരണനിരക്കില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനമാണെന്നും മന്ത്രി പറഞ്ഞു.
ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ കെ എം ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ 'ആരോഗ്യം ആനന്ദം' കാന്‍സര്‍ അവബോധന സ്‌ക്രീനിങ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ആശുപത്രി മാനേജിങ് ഡയറക്ടര്‍ റവ.ഡോ. അലക്‌സാണ്ടര്‍ കൂടാരത്തില്‍ അധ്യക്ഷനായി.
ആലപ്പുഴ കളക്ടര്‍ അലക്‌സ് വര്‍ഗീസ്, കെഎംസി ഓങ്കോളജി വിഭാഗം അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എം.വി.പിള്ള, പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. കെ. എ. നായര്‍, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബിപിന്‍ ഗോപാല്‍, ആലപ്പുഴ ഡിഎംഒ ഡോ. ജമുന വര്‍ഗീസ്, ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മിറിയം വര്‍ക്കി, ആലപ്പുഴ ജില്ലാ ആരോഗ്യം ആനന്ദം നോഡല്‍ ഓഫീസര്‍ ഡോ. അനു വര്‍ഗീസ്, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ ഡയറക്ടര്‍ ഡോ. പി. ജി. ബാലഗോപാല്‍, സ്വസ്തി ഫൌണ്ടേഷന്‍ സെക്രട്ടറി എബി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us