New Update
/sathyam/media/media_files/2025/03/03/sJG0Fdz8re4DS76qEQyX.jpg)
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിന്റെ ബീച്ച് ഭാഗത്തെ നിര്‍മാണത്തിലിരുന്ന മേൽപ്പാതകളുടെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണു.
Advertisment
നാല് ഗര്‍ഡറുകളാണ് നിലംപതിച്ചത്. സംഭവത്തില്‍ ആളപായമില്ല. രണ്ട് മേല്‍പാതകളാണ് ഇവിടെയുള്ളത്.
ഒന്നിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. മറ്റേത് ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുണ്ട്.
ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് അപകടസ്ഥലം സന്ദര്‍ശിച്ചു. ദേശീയപാതാ ഉദ്യോഗസ്ഥരോട് രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബലക്ഷയമുണ്ടെന്ന ആക്ഷേപത്തില്‍ വിശദപരിശോധന നടത്തുമെന്നും കളക്ടര്‍ ഉറപ്പുനല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us