New Update
/sathyam/media/media_files/2025/03/15/OOJGrF6HKVfkI5VfetDw.jpg)
ആലപ്പുഴ: ലൈംഗിക അതിക്രമ പരാതിയിൽ സി.പി.എം ലോക്കൽ കമ്മറ്റി സെക്രട്ടറിയെ പാർട്ടി സംരക്ഷിക്കുന്നതായി പരാതി.
Advertisment
സി.പി.എം വീയപുരം ലോക്കൽ കമ്മറ്റി സെക്രട്ടറി സൈമൺ എബ്രഹാമിനെതിരെ വനിതാ അംഗം നൽകിയ പരാതി പുറത്ത്.
പാർട്ടി പരിപാടികൾക്ക് എത്തുമ്പോൾ ലൈംഗിക ചുവയോടെ സംസാരിക്കുന്നുവെന്നാണ് പരാതി.
കഴിഞ്ഞ വർഷം ഡിസംബർ 24നാണ് മുൻ ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയുമായിട്ടുള്ള വനിതാ പാർട്ടി അം​​ഗം സൈമൺ എബ്രഹാമിനെതിരെ പരാതി നൽകുന്നത്.
ശല്യം സഹിക്കാതായതോടെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിയേണ്ടി വന്നു. തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്നും ആത്മഹത്യയുടെ വക്കിലാണെന്നും യുവതി പരാതിയിൽ പറയുന്നു.
സംസ്ഥാന സെക്രട്ടറിക്കുൾപ്പെടെ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനാൽ പൊലീസിൽ പരാതി നൽകാനൊരുങ്ങുകയണ് യുവതി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us