ആലപ്പുഴയിൽ കാറിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കേസ്. പ്രതികളെ സാമ്പത്തികമായി സഹായിച്ച രണ്ട് യുവാക്കൾ കൂടി എക്സൈസിന്റെ പിടിയിൽ

വള്ളികുന്നം സ്വദേശികളായ ജിതിൻ വിമല്‍, സുനിൽ പി എസ് എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.

New Update
alappuzha exice case

ആലപ്പുഴ: ആലപ്പുഴയിൽ കാറിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കേസിൽ പ്രതികളെ സാമ്പത്തികമായി സഹായിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് രണ്ട് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. 

Advertisment

വള്ളികുന്നം സ്വദേശികളായ ജിതിൻ വിമല്‍, സുനിൽ പി എസ് എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. 2024 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. 


കാറിൽ കടത്തിക്കൊണ്ട് വന്ന 18.1 കിലോഗ്രാം കഞ്ചാവുമായി അലിഫ് ഷാൻ, മുഹമ്മദ് ബാദുഷ, അജിത്ത് പ്രകാശ് എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. 


എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്‍റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം മഹേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. 

അറസ്റ്റിലായ ജിതിൻ വിമലാണ് പ്രതികൾക്ക് ഒഡീഷയിൽ നിന്ന് കഞ്ചാവ് സംഘടിപ്പിച്ചു കൊടുത്തിരുന്നതെന്ന് ആലപ്പുഴ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എസ് അശോകകുമാര്‍ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.  


സുനിൽ ചൂനാട് ജംഗ്ഷൻ കേന്ദ്രീകരിച്ച് ഓട്ടോ പോയിന്‍റ് എന്ന ഓട്ടോ മൊബൈൽ വർക്ക് ഷോപ്പ് നടത്തി വരുന്നു. ഇതിന്‍റെ മറവിലാണ് ഇയാൾ ജില്ലയ്ക്ക് അകത്തും പുറത്തുമായി കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. 


കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത്തിനായി വ്യത്യസ്ത ആളുകളുടെ പേരിലുള്ള എടിഎം കാർഡുകളും സിം കാർഡുകളും പ്രതികൾ ഉപയോഗിച്ചിരുന്നു. 

ഇവ എക്സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. എക്സൈസ് ഇന്‍റലിജൻസ് വിഭാഗത്തിന്‍റെയും എക്സൈസ് സ്‌ക്വാഡിന്‍റെയും സൈബർ സെല്ലിന്‍റെയും സംയുക്തമായിട്ടുള്ള നീക്കത്തിലാണ് പ്രതികൾ കുടുങ്ങിയത്.

Advertisment