ജോസ് കെ മാണിയുടെ മകൾക്ക് പാമ്പുകടിയേറ്റു. വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

അപകടാവസ്ഥയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

New Update
snake 111

ആലപ്പുഴ: കേരള കോൺ​ഗ്രസ് എം ചെയർമാനും രാജ്യസഭാ​ അം​ഗവുമായ ജോസ് കെ മാണിയുടെ മകൾ  പ്രിയങ്കയ്ക്ക് പാമ്പുകടിയേറ്റു. ആലപ്പുഴയിൽ വെച്ചാണ്  പാമ്പുകടിയേറ്റത്.

Advertisment

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പാമ്പ് ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

ആലപ്പുഴയിൽ അമ്മ നിഷയുടെ വീട്ടിലെത്തിയതായിരുന്നു പ്രിയങ്ക. നിലവിൽഎംഐസിയുവിൽ നിരീക്ഷണത്തിലാണ്. അപകടാവസ്ഥയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

Advertisment