ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അഞ്ച് പേരുടെ നില ​ഗുരുതരം. അപകടം ശിവരാത്രി ആഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെ

രണ്ട് ബൈക്കുകളിൽ സഞ്ചരിച്ച ആറ് പേരാണ് അപകടത്തിൽപ്പെട്ടത്

New Update
accident222

ആലപ്പുഴ: മാന്നാർ ഇരമത്തൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അഞ്ച് പേരുടെ നില ​ഗുരുതരം.

Advertisment

ചെന്നിത്തല സ്വദേശി അജിത്തിന്റെ മകൻ ജ​ഗൻ (23) ആണ് മരിച്ചത്. പരിക്കേറ്റവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരെ വെൻ്റിലേറ്ററിലേക്ക് മാറ്റി.

മാന്നാറിലെ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം കഴിഞ്ഞ് രാത്രി തിരിച്ചു മടങ്ങും വഴിയാണ് അപകടം.

രണ്ട് ബൈക്കുകളിൽ സഞ്ചരിച്ച ആറ് പേരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഇരു ബൈക്കുകളും പൂർണമായി തകർന്നു.

Advertisment