കക്കൂസ് മാലിന്യമുൾപ്പെടെയുള്ള ​ദ്രവ മാലിന്യ സംസ്കരണത്തിൽ മികച്ച മാതൃകയുമായി ചേർത്തല ന​ഗരസഭ. ഏഷ്യയിലെ തന്നെ ആദ്യത്തെ സോളാറിൽ പ്രവർത്തിക്കുന്ന 250 കെഎൽഡി ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ്

മന്ത്രി എംബി രാജേഷ് മുൻകൈയെടുത്താണ് പ്ലാന്റ് നിർമാണം പൂർത്തിയാക്കിയത്. പ്രതിദിനം 2,50,000 ലിറ്റർ മാലിന്യം സംസ്കരിക്കാൻ സാധിക്കുന്നതാണ് പ്ലാന്റ്. 

New Update
cherthala muncipality

ആലപ്പുഴ: കക്കൂസ് മാലിന്യമുൾപ്പെടെയുള്ള ​ദ്രവ മാലിന്യ സംസ്കരണത്തിൽ മികച്ച മാതൃകയുമായി ചേർത്തല ന​ഗരസഭ. 

Advertisment

കിണർ വെള്ളത്തിൽ വർധിച്ചു വരുന്ന ഇ കോളി പ്രശ്നത്തിനു ഏറ്റവും വലിയ വെല്ലുവിളിയായി നിൽക്കുന്നത് കക്കൂസ് മാലിന്യമുൾപ്പെടെയുള്ള ​ദ്രവമാലിന്യത്തിന്റെ ശാസ്ത്രീയ നിർമാർജനത്തിന്റെ അഭാവമാണ്. 


ഈ പ്രശ്നത്തിനൊരു പരിഹാരമാണ് നൂതന സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുള്ള ഇത്തരം പ്ലാന്റുകൾ. കഴിഞ്ഞ ദിവസമാണ് പ്ലാന്റ് പൂർണമായി പ്രവർത്തനം ആരംഭിച്ചത്. 


ഏഷ്യയിലെ തന്നെ ആദ്യത്തെ സോളാറിൽ പ്രവർത്തിക്കുന്ന 250 കെഎൽഡി ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റാണിത്. 2018- 19 കാലത്ത് ആരംഭിച്ചതാണ് ചേർത്തല എഫ്എസ്ടിപി നിർമാണം സംബന്ധിച്ച നടപടികൾ. 

ഏറെ എതിർപ്പുകൾ മറികടന്നാണ് പ്ലാന്റ് യാഥാർഥ്യമായത്. മന്ത്രി എംബി രാജേഷ് മുൻകൈയെടുത്താണ് പ്ലാന്റ് നിർമാണം പൂർത്തിയാക്കിയത്. പ്രതിദിനം 2,50,000 ലിറ്റർ മാലിന്യം സംസ്കരിക്കാൻ സാധിക്കുന്നതാണ് പ്ലാന്റ്. 

കക്കൂസ് മാലിന്യ സംസ്കരണത്തിന് മാത്രമായി നിലവിലുള്ള പദ്ധതിയാണിത്. പൂർണമായും ജിപിഎസ് സംവിധാനം, ഓൺലൈൻ മോണിറ്ററിങ് എന്നിവയോടുകൂടിയ മൊബൈൽ ആപ്ലിക്കേഷൻ അധിഷ്ഠിതമായാണ് ഈ എഫ്എസ്ടിപി സംവിധാനം പ്രവർത്തിക്കുന്നത്. പ്ലാന്റ് സംബന്ധിച്ച് മാധ്യമ പ്രവർത്തകനായ ജി സാജൻ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കിട്ടിട്ടുണ്ട്. 

Advertisment