ബാങ്കിലെ ഓഡിറ്റ് ദിവസം മുങ്ങിയ അപ്രൈസർ പൊങ്ങിയത് പോലീസിന്റെ മുന്നിൽ ! മുക്കുപണ്ടം വെച്ച് തട്ടിയെടുത്തത് ഒരു കോടിയോളം രൂപ; ഒഴിവിൽ കഴിഞ്ഞ പ്രതിക്കായി രാജ്യം മുഴുവൻ തപ്പി കേരള പോലീസ്, ഒടുവിൽ കോയമ്പത്തൂരില്‍ നിന്നും അറസ്റ്റിൽ

New Update
G

കൊല്ലം: സ്വർണപ്പണയ വായ്പക്കായി എത്തുന്നവരുടെ പേരിൽ മുക്കുപണ്ടം വെച്ച് ഒരു കോടിയോളം രൂപ കവർന്ന കേസിൽ ഒളിവിലായിരുന്ന ബാങ്ക് അപ്രൈസര്‍ പൊലീസ് പിടിയിലായി.

Advertisment

കൊല്ലം തേവലക്കര ഇന്ത്യന്‍ ബാങ്കിലെ ജീവനക്കാരന്‍ തേവലക്കര പാലക്കല്‍ തെക്കേടത്ത് കിഴക്കതില്‍ അജിത്തിനെ (47)യാണ് കോയമ്പത്തൂരില്‍ നിന്ന് പിടികൂടിയത്.

ബാങ്ക് നടത്തിയ സോണല്‍ ഓഡിറ്റിലാണ് മുക്കുപണ്ടങ്ങള്‍ വെച്ച് ഒരു കോടിയിലേറെ തുക ഇയാള്‍ തട്ടിയെടുത്തതായി കണ്ടെത്തിയത്. ഓഡിറ്റ് നടക്കുന്നു എന്നറിഞ്ഞ അജിത്‌ ആദ്യം ബംഗളൂരുവിലേക്ക് കടന്നു. പൊലീസ് അന്വേഷണം തുടങ്ങിയതോടെ രാജസ്ഥാനിലേക്കും കടന്നു.

കഴിഞ്ഞ ദിവസം ഇയാൾ കോയമ്പത്തൂരില്‍ എത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ചവറ പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയെ ചവറയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

ഇയാള്‍ക്ക് സഹായം ചെയ്ത ബാങ്ക് ജീവനക്കാരെയും അടുത്ത ദിവസം ചോദ്യംചെയ്യുമെന്നും കേസിൽ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നുമാണ് വിവരം.

Advertisment