വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന വ്യാജേന തട്ടിയത് അഞ്ച് കോടി രൂപ. വടകരയില്‍ യുവാവ് അറസ്റ്റില്‍

New Update
kerala police vehicle1

കോഴിക്കോട്: വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന വ്യാജേനെ ഓണ്‍ലൈനിലൂടെ പണം തട്ടിയ കേസില്‍ യുവാവിനെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. എടച്ചേരി സ്വദേശി രമിത്ത്‌നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. 

Advertisment

വടകര സ്വദേശികളായ രണ്ട് സ്ത്രീകളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ എടച്ചേരി സ്വദേശി പടിഞ്ഞാറയില്‍ പുതിയോട്ടില്‍ രമിത്ത്‌നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.

വടകര സ്വദേശിയായ ഒരു സ്ത്രീയില്‍ നിന്നും അഞ്ചു ലക്ഷത്തില്‍പരം രൂപയും മറ്റൊരാളില്‍ നിന്ന് ഒരു ലക്ഷത്തിഅറുപത്തിയെട്ടായിരം രൂപയുമാണ് ഇയാള്‍ തട്ടിയെടുത്തത്. കേരളത്തില്‍ പലയിടങ്ങളിലായി എട്ടോളം പേരില്‍ നിന്നും ഇയാള്‍ അഞ്ചു കോടി രൂപയോളം ഇത്തരത്തില്‍ തട്ടിയെടുത്തിട്ടുണ്ട്. 

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായാണ് തട്ടിപ്പ് നടന്നത്. പ്രതിയെ വടകര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

Advertisment