/sathyam/media/media_files/2026/02/01/fire-accident-6-2026-02-01-22-29-45.jpg)
തിരുവനന്തപുരം: അരുവിക്കരയിൽ സ്വന്തം പുരയിടത്തിലെ കാട് നശിപ്പിക്കുന്നതിനായി തീയിടുന്നതിനിടെ ഉടമയ്ക്ക് പൊള്ളലേറ്റു. പേരൂർക്കട മണികണ്ഠേശ്വരം സ്വദേശി മോഹനൻ നായർക്കാണ് (65) പരിക്കേറ്റത്.
ഇന്ന് ഉച്ചയ്ക്ക് 3.15-ഓടെ അരുവിക്കര കളത്തുകാൽ തോണിപ്പാറയിലുള്ള ഒരേക്കറോളം വരുന്ന വസ്തുവിലായിരുന്നു സംഭവം.
കാടുപിടിച്ചു കിടന്ന പറമ്പ് വൃത്തിയാക്കുന്നതിനായി തീയിട്ടപ്പോൾ അപ്രതീക്ഷിതമായി മോഹനൻ നായരുടെ വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി തീ അണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി.
നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായത്. പരിക്കേറ്റ മോഹനൻ നായരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഗ്നിശമന സേന സ്ഥലത്തെത്തിയാണ് പുരയിടത്തിലെ തീ പൂർണ്ണമായും അണച്ചത്. വേനൽച്ചൂട് കഠിനമായ ഈ സമയത്ത് ഉണങ്ങിയ പുല്ലിനും കാടിനും തീയിട്ടതാണ് അപകടത്തിന് കാരണമായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us