/sathyam/media/media_files/2025/04/07/ms4W5vbjPMZDARZbLhOO.jpg)
മലപ്പുറം: വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ, തെളിവുനശിപ്പക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്ന് മലപ്പുറം എസ്പി മാധ്യമങ്ങളോട് പറഞ്ഞു.
അസ്മയെ കൃത്യസമയത്ത് അശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
അസ്മയുടെ പ്രസവസമയത്ത് ഒരു സ്ത്രീയുടെ പരിചരണം ഉണ്ടായിരുന്നതായി പ്രതി മൊഴി നല്‍കിയിട്ടുണ്ട്. അവരിലേക്കും അന്വേഷണം നീളുമെന്ന് എസ്പി പറഞ്ഞു.
ആത്മീയകാര്യങ്ങളില്‍ അധികമായി വിശ്വസിക്കുന്ന ആളായതിനാലാണ് യുവതിയുടെ പ്രസവം വീട്ടില്‍ നടത്താന്‍ തീരുമാനിച്ചതെന്നാണ് സിറാജുദ്ദീന്‍ പറഞ്ഞതെന്ന് എസ്പി പറഞ്ഞു.
യുവതിയൂടെ വീട്ടുകാരുടെ വിശദമായ മൊഴിയെടുക്കുമെന്നും എസ്പി പറഞ്ഞു. ആലപ്പുഴ സ്വദേശിയായ സിറാജുദ്ദീന്‍ അടുത്ത കാലത്താണ് ഇവിടെയെത്തിയതെന്നും യൂട്യൂബ് ചാനലും മതപ്രഭാഷണവുമാണ് വരുമാനമാര്‍ഗമെന്നും എസ്പി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us