ആക്സിസ് ബാങ്ക് സീനിയര്‍ ഉപഭോക്താക്കള്‍ക്കായി 'ഫ്ളാഷ്ബാക്ക്' കാമ്പയിന്‍ ആരംഭിച്ചു

New Update
PHOTO-2025-11-27-12-30-36

കൊച്ചി: രാജ്യത്തെ   ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക്  സീനിയര്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ  څഫ്ളാഷ്ബാക്ക്കാമ്പയിന്‍ ആരംഭിച്ചു.  60, 70 കാലഘട്ടത്തിലെ എക്കാലത്തെയും മികച്ച ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ മുതിര്‍ന്ന ഉപഭോക്താക്കള്‍ക്ക് സന്തോഷവുംബാങ്കുമായി കൂടുതല്‍ ബന്ധപ്പെടുന്നതിനുള്ള അവസരവും നല്‍കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈ വര്‍ഷം ഫ്ളാഷ്ബാക്ക് ബന്ധപ്പെട്ട സംസ്ഥാനങ്ങളില്‍ മലയാളംകന്നഡതെലുങ്ക്,  തമിഴ് തുടങ്ങിയ പ്രാദേശിക ഭാഷകളിലെ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇതിലൂടെ പ്രാദേശിക പ്രേക്ഷകരുമായി കൂടുതല്‍ ആഴത്തിലുള്ള സാംസ്കാരിക ബന്ധം സ്ഥാപിക്കാനും ലക്ഷ്യമിടുന്നു.

Advertisment

എറണാകുളംഡല്‍ഹി എന്‍സിആര്‍,  മുംബൈപൂനെ,  അഹമ്മദാബാദ്,  ,  ബെംഗളൂരുചെന്നൈഹൈദരാബാദ്ലുധിയാനജയ്പൂര്‍ലക്നൗചണ്ഡീഗഡ്പട്നറാഞ്ചിവഡോദരഇന്‍ഡോര്‍നാഗ്പൂര്‍സൂറത്ത്മംഗലാപുരംകോയമ്പത്തൂര്‍ ഉള്‍പ്പെടെ 21 നഗരങ്ങളിലായാണ് ഈ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്.

അമര്‍ അക്ബര്‍ ആന്‍റണി (ഹിന്ദി)ചുപ്കെ ചുപ്കെ (ഹിന്ദി)ഗന്ധദ ഗുഡി (കന്നഡ)മായാബസാര്‍ (തെലുങ്ക്)മണിച്ചിത്രത്താഴ് (മലയാളം)മുതല്‍ മരിയാദൈ (തമിഴ്) എന്നീ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി പി.വി.ആര്‍.സെന്‍കോവൈബ്സ്മാര്‍സി എന്നിവരുമായി ബാങ്ക് സഹകരിക്കും. 

സാമ്പത്തിക ഇടപാടുകള്‍ക്കപ്പുറത്തെ  ബന്ധങ്ങള്‍ വളര്‍ത്താന്‍ ബാങ്ക് ആഗ്രഹിക്കുന്നു.  'ദില്‍ സെ ഓപ്പണ്‍എന്ന  ബ്രാന്‍ഡ് തത്വത്തിനോട് അനുസൃതമായി ഫ്ളാഷ്ബാക്ക് എന്ന പദ്ധതിയിലൂടെ വര്‍ഷങ്ങളായി ഉപഭോക്താക്കള്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദിയോടും സ്നേഹത്തോടെയും അവരുമായി ഇടപെഴകാനുള്ള തങ്ങളുടെ പ്രതിബദ്ധതയെയാണ് കാണിക്കുന്നത്.  

ഈ പദ്ധതിയിലൂടെ  ഈ ബന്ധങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്  തങ്ങളുടെ ലക്ഷ്യം. എക്കാലത്തെയും ക്ലാസിക്കല്‍ സിനിമകളിലൂടെ മുതിര്‍ന്ന ഉപഭോക്താക്കള്‍ക്കളുടെ മുന്‍കാല സ്മരണകള്‍ ഉണര്‍ത്തി  സന്തോഷം നിറഞ്ഞ അനുഭവം നല്‍കാനുംഅവരുടെ മനസ്സിനെ പഴയ കാലത്തിലേക്ക് കൊണ്ടുപോകാനാകുമെന്ന്  പ്രതീക്ഷിക്കുന്നുവെന്നും ആക്സിസ് ബാങ്ക് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ അനൂപ് മനോഹര്‍ പറഞ്ഞു.

സിനിമയിലൂടെ മുതിര്‍ന്ന ഉപഭോക്താക്കളെ ആദരിക്കാനും അവര്‍ക്ക് പ്രത്യേക പരിഗണനയും മൂല്യവും നല്‍കാനുമുള്ള ആക്സിസ് ബാങ്കിന്‍റെ പ്രതിബദ്ധതയാണ് ഈ കാമ്പയിനിലൂടെ വ്യക്തമാകുന്നത്.

Advertisment