/sathyam/media/media_files/2025/11/02/sabarinathan-2025-11-02-16-00-36.jpg)
തിരുവനന്തപുരം: ബാർക്ക് (BARC) റേറ്റിങ് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ കെ.എസ്.ശബരീനാഥൻ.
റേറ്റിങ് തട്ടിപ്പ് വിഷയം അതീവ ഗൗരവതരമാണെന്നും നിഷ്പക്ഷമായ വാർത്തകൾ ദ്രവിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും ശബരീനാഥൻ ആവശ്യപ്പെട്ടു.
ജയ്ഹിന്ദ് ന്യൂസിന്റെ 'കാരവൻ' പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം തട്ടിപ്പുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാക്കിയത്.
/filters:format(webp)/sathyam/media/media_files/2025/05/22/nfC8M4NeuPiygoWeQ5uJ.jpg)
റേറ്റിങ് കൃത്രിമം നടക്കുന്നത് മാധ്യമരംഗത്തിന്റെ വിശ്വാസ്യതയെയാണ് ബാധിക്കുന്നത്. അതിനാൽ തന്നെ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ അന്വേഷണം അത്യാവശ്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
വ്യാജ റേറ്റിങ്ങുകൾ വാർത്താ ഉള്ളടക്കങ്ങളെ സ്വാധീനിക്കുന്നതോടെ നിഷ്പക്ഷവും സത്യസന്ധവുമായ വാർത്തകൾക്ക് പ്രാധാന്യം കുറയുന്നു. ഇത് ജനാധിപത്യ സമൂഹത്തിന് ദോഷകരമാണെന്നും കെ.എസ്.ശബരീനാഥൻ ചൂണ്ടിക്കാട്ടി.
ശബരീനാഥന്റെ പ്രതികരണം ദേശീയ തലത്തിൽ ചർച്ചയായ ബാർക്ക് റേറ്റിങ് തട്ടിപ്പ് വിവാദത്തിന് കേരള രാഷ്ട്രീയത്തിൽ നിന്നും ഉയരുന്ന പ്രധാന ശബ്ദങ്ങളിലൊന്നാണ് വിലയിരുത്തൽ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us