New Update
/sathyam/media/media_files/2025/11/27/janeesh-2025-11-27-20-51-24.jpg)
ബാര്‍ക്ക് റേറ്റിങ് തട്ടിപ്പ്: ശക്തമായ നടപടി വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഒ.ജെ. ജനീഷ്
Advertisment
തിരുവനന്തപുരം: ബാര്‍ക്ക് റേറ്റിങിൽ തട്ടിപ്പ് നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷ് ആവശ്യപ്പെട്ടു. ജയ്ഹിന്ദ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങൾ ജനകീയ വിഷയങ്ങളിൽ നിന്ന് മാറിനിൽക്കുന്നു
മാധ്യമങ്ങൾ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിൽ നിന്ന് ബോധപൂർവം മാറിപ്പോകുന്നു എന്ന വിമർശനവും ഒ.ജെ. ജനീഷ് ഉന്നയിച്ചു.
കോർപ്പറേറ്റുകൾ തീരുമാനിക്കുന്ന രീതിയിലാണ് നിലവിൽ മാധ്യമ വാർത്തകൾ രൂപപ്പെടുന്നതെന്നും ഇത് ഒരു ശരിയായ രീതിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനകീയ വിഷയങ്ങൾക്ക് പ്രാധാന്യം നൽകുന്നതിൽ നിന്ന് മാധ്യമങ്ങൾ വ്യതിചലിക്കുന്ന പ്രവണത അവസാനിപ്പിക്കണം എന്നും ജനീഷ് ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us