/sathyam/media/media_files/2025/06/01/cRc2wO1SANOCr9rnv1Da.jpg)
കോഴിക്കോട് :ബേപ്പൂരില്‍ പി.വി. അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു.
പി.വി.അന്‍വര്‍ അടുത്ത ബേപ്പൂര്‍ എംഎല്‍എ ആകുമെന്നും അദ്ദേഹം കോഴിക്കോട്ട് വ്യക്തമാക്കി.
ആദ്യമായാണ് അന്‍വര്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഔദ്യോഗിക നേതൃത്വത്തില്‍ നിന്ന് പ്രതികരണം ഉണ്ടാകുന്നത്.
യുഡിഎഫിന്റെ ആദ്യ സ്ഥാനാര്‍ഥിപ്രഖ്യാപനം കൂടിയാണിത്.
അതേസമയം തൃണമൂൽ കോൺഗ്രസ് യുഡിഎഫിൻ്റെ ഭാഗമായി എത്ര സീറ്റുകളിൽ മത്സരിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല . കുറഞ്ഞത് രണ്ട് സീറ്റുകളിൽ മത്സരിക്കണമെന്ന നിലപാടിലാണ് പാർട്ടി .
പാർട്ടിയുടെ ചീഫ് കോർഡിനേറ്റർ സജി മഞ്ഞകടമ്പിലിന് മത്സരിക്കാനായി കോട്ടയം ജില്ലയിലോ എറണാകുളം ജില്ലയിലോ ഒരു സീറ്റ് വേണമെന്ന ആവശ്യവും തൃണമൂൽ കോൺഗ്രസിനുണ്ട് .
യുഡിഎഫിലെ സീറ്റ് വിഭജനം സംബന്ധിച്ച് കോൺഗ്രസ് ഘടക കക്ഷികളുമായി ഉഭയകക്ഷി ചർച്ചകളിലേക്ക് കടക്കുമ്പോഴാകും തൃണമൂൽ ഈ ആവശ്യം മുന്നോട്ട് വെയ്ക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us