എന്‍.ഡി.എയിൽ സീറ്റ് ചര്‍ച്ചകളെ തുടര്‍ന്നുള്ള പ്രതിസന്ധി അവസാനിക്കുന്നില്ല. ബി.ജെ.പി - ബി.ഡി.ജെ.എസ്. അസ്വാരസ്യങ്ങള്‍ പരിഹരിക്കാത്തതാണു ചര്‍ച്ചകള്‍ നീളാന്‍ കാരണം. ചങ്ങനാശേരിയിലും ഒറ്റയ്ക്കു മത്സരിക്കാന്‍ ബി.ഡി.ജെ.എസ്

ചങ്ങനാശേരിയിലും ബി.ഡി.ജെ.എസ് ആവശ്യപ്പെട്ട രണ്ട് സീറ്റുകള്‍ നിഷേധിച്ചതാണ് അസ്വാരസ്യത്തിന് കാരണം.

New Update
bjp

കോട്ടയം: എന്‍.ഡി.എയിലും സീറ്റ് ചര്‍ച്ചകളെ തുടര്‍ന്നുള്ള പ്രതിസന്ധി അവസാനിക്കുന്നില്ല. ജില്ലയിൽ ബി.ജെ.പി - ബി.ഡി.ജെ.എസ്. അസ്വാരസ്യങ്ങള്‍ പരിഹരിക്കാത്തതാണു ചര്‍ച്ചകള്‍ നീളാന്‍ കാരണം. 

Advertisment

പള്ളിക്കത്തോട് പഞ്ചായത്തില്‍ അസ്വാരസ്യം പുകയുന്നതിനിടെ ചങ്ങനാശേരി നഗരസഭയിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ ബി.ഡി.ജെ.എസ് കോട്ടയം ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു. 

സീറ്റ് വിഭജനത്തില്‍ ബി.ജെ.പി ഏകപക്ഷീയമായ നിലപാടാണ് കൈക്കൊള്ളുന്നത്. ചങ്ങനാശേരി മണ്ഡലത്തില്‍ ബി.ഡി.ജെ.എസ് ഒറ്റയ്ക്ക് മത്സരിക്കുന്നതിനും എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനും ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചതായി ജില്ലാ പ്രസിഡന്റ് എം.പി സെന്‍ വ്യക്തമാക്കി. 

ചങ്ങനാശേരിയിലും ബി.ഡി.ജെ.എസ് ആവശ്യപ്പെട്ട രണ്ട് സീറ്റുകള്‍ നിഷേധിച്ചതാണ് അസ്വാരസ്യത്തിന് കാരണം. പെരുന്ന സീറ്റില്‍ ബി.ജെ.പി പറയുന്ന ആളെ മത്സരിപ്പിക്കണമെന്ന നിര്‍ദ്ദേശം ബി.ഡി.ജെ.എസ് നേതാക്കള്‍ തള്ളി. 

ആനന്ദ ആശ്രമം വാര്‍ഡിനെ ചൊല്ലിയും തര്‍ക്കമുടലെടുത്തതോടെയാണ് ഒറ്റയ്ക്ക് മത്സരിക്കാം എന്ന തീരുമാനത്തിലെത്തിയത്. സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് പള്ളിക്കത്തോട് പഞ്ചായത്തില്‍ അഞ്ചിടത്താണ് ബി.ഡി.ജെ.എസ് മത്സരിക്കുന്നത്. 

സീറ്റു കിട്ടാത്ത മറ്റിടങ്ങളിലും ഉടന്‍ തന്നെ ബി.ഡി.ജെ.എസ് സ്ഥാനര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Advertisment