താമരശേരി ബിഷപ്പിനെതിരായ ഭീഷണി കത്തു ലഭിച്ച സംഭവം ഏറ്റെടുത്ത് ബി.ജെ.പി. ഈരാറ്റുപേട്ട കേന്ദ്രീകരിച്ചു ദേശവിരുദ്ധ ശക്തികള്‍ പിടിമുറുക്കുന്നതിന്റെ തെളിവാണു കത്തെന്ന് ആരോപണം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഷയം പ്രചാരണായുധമാക്കാനും നീക്കം

New Update
thamarasseri bishop

കോട്ടയം: താമരശേരി ബിഷപ്പിനെതിരായ ഭീഷണി കത്തു ലഭിച്ച സംഭവം ഏറ്റെടുത്ത് ബി.ജെ.പി. ഈരാറ്റുപേട്ട കേന്ദ്രീകരിച്ചു  ദേശവിരുദ്ധ ശക്തികള്‍ പിടിമുറുക്കുന്നതിന്റെ തെളിവാണു കത്തെന്ന് ആരോപണം ശക്തമാക്കുകയാണു ലക്ഷ്യം. രാജ്യം കണ്ട സ്‌ഫോടന പരമ്പരകളുടെയും വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും കണ്ണികള്‍ക്ക് ഈരാറ്റുപേട്ടയുമായി എന്നും ബന്ധമുണ്ടെന്നു ബി.ജെ.പി സ്ഥിരമായി ആരോപിക്കുന്നതാണ്.

Advertisment

BJP

അഹമ്മദാബാദ് കോയമ്പത്തൂര്‍ സ്‌ഫോടനം കേസുകളില്‍ പ്രതികളായ സഹോദരങ്ങള്‍ പേട്ട നിവാസികളാണ്. ഈരാറ്റുപേട്ടയിലെ തീവ്രവാദ പ്രവര്‍ത്തനത്തെക്കുറിച്ചു കോട്ടയം ജില്ലാ പോലീസ് മേധാവി തന്നെ മുന്നറിയിപ്പ് നല്‍കിയതാണ്. ഇതേ തുടര്‍ന്ന് ആ ഉദ്യോഗസ്ഥനെ മാറ്റുകയും പുതുതായി വന്ന ജില്ലാ പോലീസ് മേധാവിയെ കൊണ്ടു റിപ്പോര്‍ട്ടു തിരുത്തുകയുമായിരുന്നു എന്നാണ് ഇപ്പോള്‍ ബി.ജെ.പി ആരോപിക്കുന്നത്.

ഭരണകക്ഷി നേതാക്കളില്‍ ഒരു വിഭാഗവും. പോലീസിലെ ചില ഉദ്യോഗസ്ഥരും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ തികഞ്ഞ നിശബ്ദത പാലിക്കുന്നതു സംശയത്തിനിടയാക്കിയിട്ടുണ്ട്. ക്രൈസ്തവ ബിഷപ്പുമാരെ എസ്.ഡി.പി.ഐ പോലുള്ള സംഘടനകള്‍ ഭീഷണിപ്പെടുത്തുന്നതിനു കേരളം പലപ്പോഴും സാക്ഷ്യം വഹിച്ചിട്ടുള്ളതാണ്. പാലാ ബിഷപ്പിന്റെ വസതി വളഞ്ഞപ്പോള്‍ അതിനെ ചെറുക്കാന്‍ ബി.ജെ.പിയും സംഘപരിവാറും മാത്രമാണു മുന്നോട്ടുവന്നതെന്നും ബി.ജെ.പി പറയുന്നു.

thamarassery bishop

കേരളത്തിലെ ഭീകര പ്രവര്‍ത്തനങ്ങളുടെ ഉറവിടവും ആസൂത്രണ കേന്ദ്രവും ഈരാറ്റുപേട്ടയാണെന്ന് ഒരിക്കല്‍ കൂടി അടിവരയിടുന്നതാണു താമരശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയലിനു ലഭിച്ച ഭീഷണി സന്ദേശമെന്നു ബി.ജെ.പി നേതാവ് എന്‍. ഹരിയും ആരോപിച്ചു രംഗത്തു വന്നിട്ടുണ്ട്. ഊമക്കത്തിനെ കുറിച്ചു ശാസ്ത്രീയവും സമഗ്രവുമായ അന്വേഷണം വേണം.

ബിഷപ്പ് വിദേശ പര്യടനത്തിലിരിക്കെയാണു കത്തു ലഭിച്ചതെന്നു ഗൗരവമേറുന്നു. രാജ്യാന്തര ഭീകര സംഘടനകളുടെ പങ്കും സംശയിക്കേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷിക്കണണെന്നും ഹരി ആവശ്യപ്പെട്ടു.

OIP

ഇസ്ലാമിക് ഡിഫന്‍സ് ഫോഴ്‌സ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പേരില്‍ അബ്ദുല്‍ റഷീദ് എന്നയാളാണു കത്തയച്ചത്. ഈരാറ്റുപേട്ടയിലെ വിലാസത്തിലാണു കത്ത്. ക്രൈസ്തവ സമുദായത്തിനെതിരെയാണു കത്തിലെ പരാമര്‍ശങ്ങള്‍. അതേസമയം, വിഷയം ചൂണ്ടിക്കാട്ടി വരുന്ന തെരഞ്ഞെടുപ്പുകളില്‍ പ്രചാരണങ്ങള്‍ നടത്താനാണു ബി.ജെ.പി. ലക്ഷ്യമിടുന്നത്. ഇതിലൂടെ ക്രൈസ്തവ സമുദായത്തെ കൂടുതല്‍ അടുപ്പിക്കാമെന്നും ബി.ജെ.പി കരുതുന്നു. ക്രൈസ്തവര്‍ കൂടുതലുള്ള പാലാ, പത്തനംതിട്ട, ഉള്‍പ്പടെയുള്ള മണ്ഡലങ്ങളില്‍ ബി.ജെ.പി വന്‍ മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്.

Advertisment