/sathyam/media/media_files/2024/12/18/BgwSL5yDgnY7DiR4hDVq.webp)
ചേ​ര്‍​ത്ത​ല: നി​യ​ന്ത്ര​ണം വി​ട്ട സ്വ​കാ​ര്യ​ബ​സ് ലോ​റി​ക്കു പി​ന്നി​ലി​ടി​ച്ച് വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം 25 പേ​ര്‍​ക്ക് പ​രി​ക്ക്.
ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ചേ​ര്‍​ത്ത​ല വ​യ​ലാ​ര്‍ കൊ​ല്ല​പ്പ​ള്ളി ക്ഷേ​ത്ര​ത്തി​ന് സ​മീ​പമായിരുന്നു അപകടം. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.
എ​റ​ണാ​കു​ള​ത്ത് നി​ന്ന് ചേ​ര്‍​ത്ത​ല​യ്ക്ക് വ​രു​ക​യാ​യി​രു​ന്ന ആ​ശീ​ര്‍​വാ​ദ് എ​ന്ന സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.
എ​തി​രെ വ​ന്ന വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട ബ​സ് ലോ​റി​ക്ക് പി​ന്നി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.
അ​പ​ക​ട​ത്തി​ൽ ബ​സ് ഡ്രൈ​വ​ർ ത​ണ്ണീ​ര്‍​മു​ക്കം സ്വ​ദേ​ശി കെ. ​ജെ.​ജോ​സ​ഫി​നെ​തി​രെ ചേ​ര്‍​ത്ത​ല പോ​ലീ​സ് കേ​സെ​ടു​ത്തു.​
പ​രി​ക്കേ​റ്റ​വ​രെ ചേ​ര്‍​ത്ത​ല താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സംഭവം അറിഞ്ഞ് മ​ന്ത്രി പി.​പ്ര​സാ​ദ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us