/sathyam/media/media_files/2025/05/25/1Qj2us8JSIFyATKYtm4L.jpg)
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ബ​ജ​റ്റി​ൽ കേ​ര​ള​ത്തോ​ട് കാ​ട്ടി​യ ക​ടു​ത്ത അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ക​രി​ദി​നം ആ​ച​രി​ക്കാ​ൻ സി​പി​എം.
നാ​ളെ എ​ല്ലാ ബൂ​ത്തു​ക​ളി​ലും ക​രി​ങ്കൊ​ടി ഉ​യ​ർ​ത്തി​യും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി​യും ജ​ന​കീ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കാ​നാ​ണ് സി​പി​എം ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.
ഇ​ന്ത്യ​യു​ടെ ഭൂ​പ​ട​ത്തി​ൽ കേ​ര​ളം എ​ന്നൊ​രു സം​സ്ഥാ​നം നി​ല​നി​ൽ​ക്കു​ന്നി​ല്ല എ​ന്ന രീ​തി​യി​ലു​ള്ള സ​മീ​പ​ന​മാ​ണ് കേ​ന്ദ്ര ബ​ജ​റ്റി​ൽ പ്ര​ക​ട​മാ​കു​ന്ന​തെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.
ബ​ജ​റ്റി​ന് മു​ന്നോ​ടി​യാ​യി കേ​ര​ളം ഉ​ന്ന​യി​ച്ച 29 ആ​വ​ശ്യ​ങ്ങ​ളി​ൽ ഒ​ന്നു​പോ​ലും കേ​ന്ദ്രം പ​രി​ഗ​ണി​ച്ചി​ല്ല. സം​സ്ഥാ​നം ദീ​ർ​ഘ​കാ​ല​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന എ​യിം​സ് ഇ​ത്ത​വ​ണ​യും പ്ര​ഖ്യാ​പി​ച്ചി​ല്ല. കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ച ഏ​ഴ് അ​തി​വേ​ഗ ഇ​ട​നാ​ഴി​ക​ളി​ലും കേ​ര​ള​മി​ല്ല.
വി​ഴി​ഞ്ഞം തു​റ​മു​ഖ വി​ക​സ​ന​ത്തി​നു​ള്ള പ്ര​ത്യേ​ക പാ​ക്കേ​ജും അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ല്ല. ആ​യു​ർ​വേ​ദ​ത്തി​ന്റെ ഈ​റ്റി​ല്ല​മാ​യി​ട്ടും കേ​ര​ള​ത്തി​ന് ആ​യു​ർ​വേ​ദ എ​യിം​സ് അ​നു​വ​ദി​ച്ചി​ല്ല. ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത പ​ദ്ധ​തി, സ​ർ​വ്വ​ക​ലാ​ശാ​ല​ക​ൾ, ടൗ​ൺ​ഷി​പ്പു​ക​ൾ എ​ന്നി​വ​യു​ടെ പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ലും കേ​ര​ള​മി​ല്ല.
പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളോ, റ​ബ​ർ വി​ല സ്ഥി​ര​താ ഫ​ണ്ടോ ബ​ജ​റ്റി​ലി​ല്ല. നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന റെ​യി​ൽ​വേ കോ​ച്ച് ഫാ​ക്ട​റി​യെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശ​മി​ല്ലാ​ത്ത ബ​ജ​റ്റ്, പ്ര​വാ​സി ക്ഷേ​മം ല​ക്ഷ്യ​മാ​ക്കി​യു​ള്ള യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ല.
ആ​ശാ വ​ർ​ക്ക​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്കീം ​വ​ർ​ക്ക​ർ​മാ​രെ പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ച്ചു. സാ​ധാ​ര​ണ​ക്കാ​രെ കൈ​യൊ​ഴി​ഞ്ഞ് കോ​ർ​പ്പ​റേ​റ്റു​ക​ളെ സം​ര​ക്ഷി​ക്കു​ന്ന കേ​ന്ദ്രം, വ​ൻ​കി​ട ക​മ്പ​നി​ക​ളു​ടെ ആ​ൾ​ട്ട​ർ​നേ​റ്റ് ടാ​ക്​സ് കു​റ​യ്ക്കു​ക​യും ചെ​യ്തു.
തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി വി​ഹി​ത​ത്തി​ലു​ണ്ടാ​യ വ​ൻ വെ​ട്ടി​ക്കു​റ​വ് കേ​ര​ള​ത്തി​ൽ ഫ​ല​പ്ര​ദ​മാ​യി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഈ ​പ​ദ്ധ​തി​യേ​യും ത​കി​ടം മ​റി​ക്കു​ന്ന​താ​ണ്. ക്ഷേ​മ പ​ദ്ധ​തി​ക​ൾ വ​ർ​ധി​പ്പി​ക്കാ​ൻ ത​യാ​റാ​കാ​ത്ത സ​ർ​ക്കാ​ർ പാ​വ​ങ്ങ​ളെ പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ച്ചു.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ, ഫെ​ബ്രു​വ​രി മൂ​ന്നി​ന് എ​ല്ലാ ബൂ​ത്തു​ക​ളി​ലും ക​രി​ങ്കൊ​ടി ഉ​യ​ർ​ത്തി​യും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചും ജ​ന​ദ്രോ​ഹ ബ​ജ​റ്റി​നെ​തി​രെ ജ​ന​ങ്ങ​ൾ അ​ണി​നി​ര​ക്ക​ണ​മെ​ന്ന് സി​പി​എം അ​ഭ്യ​ർ​ത്ഥി​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us