Advertisment

ജലീലും കാരാട്ട് റസാഖും പിടിഎ റഹീമും താമസിയാതെ അന്‍വറിന്റെ പാത പിന്തുടരും, അന്‍വറിന് രഹസ്യ പിന്തുണ നല്‍കുന്നത് പിണറായിയുടെ ഏകാധിപത്യ സമീപനത്തിൽ അസ്വസ്ഥരായ തോമസ് ഐസക്കും, ഇ.പിയും, ശൈലജയും അടക്കമുള്ളവര്‍; ഗോവിന്ദന്‍ പൂര്‍ണമായും ഒറ്റപെട്ടു-ആരോപണങ്ങളുമായി ചെറിയാന്‍ ഫിലിപ്പ്‌

പി.വി. അന്‍വറിന് പിന്നില്‍ സി പി.എംലെയും പുറത്തേയും പ്രബല ലോബികളുണ്ടെന്ന് ചെറിയാന്‍ ഫിലിപ്പ്

New Update
Cherian Philip PV Anvar

തിരുവനന്തപുരം: പി.വി. അന്‍വറിന് പിന്നില്‍ സി പി.എംലെയും പുറത്തേയും പ്രബല ലോബികളുണ്ടെന്ന് ചെറിയാന്‍ ഫിലിപ്പ്. സഹയാത്രികരായ കെ.ടി.ജലീൽ, കാരാട്ട് റസാഖ്, പി.ടി.എ റഹീം എന്നിവരും താമസിയാതെ അൻവറിന്റെ പാത പിന്തുടരുമെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

Advertisment

മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ സമീപനത്തിൽ അസ്വസ്ഥരായ എം.എ.ബേബി, തോമസ് ഐസക്, എ.വിജയരാഘവൻ, ഇ.പി.ജയരാജൻ, എളമരം കരീം, ജി.സുധാകരൻ, പി.കെ.ശ്രീമതി, കെ.കെ.ഷൈലജ, പി.ജയരാജൻ തുടങ്ങിയവരുടെ രഹസ്യ പിന്തുണ അൻവറിനുണ്ടെന്ന് ചെറിയാന്‍ ഫിലിപ്പ് ആരോപിച്ചു.

പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ പൂർണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. പിണറായിയെ കത്തുന്ന സൂര്യൻ എന്ന് സ്തുതിച്ച ഗോവിന്ദനുള്ള തിരിച്ചടിയാണ് പിണറായി കെട്ടുപോയ സൂര്യൻ എന്ന പി.വി. അൻവറിന്റെ വിശേഷണം.

ലോക്സഭാ തെരഞ്ഞെടുപ്പിലെ ഭീകരതോൽവിക്കു ശേഷം പാർട്ടിയുടെ ഭാവിയെപ്പറ്റി ആശങ്കാകുലരായ സി.പി.എം അണികൾ അൻവർ ഉയർത്തിയ കാര്യങ്ങളോട് അനുകൂലമായാണ് പ്രതികരിച്ചു കൊണ്ടിരിക്കുന്നത്. ബ്രാഞ്ച് മുതൽ സംസ്ഥാന തലം വരെയുള്ള സമ്മേളനങ്ങളിൽ കടുത്ത വിമർശനങ്ങളെ മുഖ്യമന്ത്രിക്ക് നേരിടേണ്ടിവരുമെന്ന് ചെറിയാന്‍ അഭിപ്രായപ്പെട്ടു.

Advertisment