ചേര്‍ത്തലയിലെ ഷെഡിന് സമീപം നട്ടുവളര്‍ത്തിയത് കഞ്ചാവ് ചെടി. കട്ടിലിനടിയില്‍ ഒളിപ്പിച്ച 260 ഗ്രാം കഞ്ചാവും. അസം സ്വദേശി പിടിയില്‍

ആലപ്പുഴ ചേര്‍ത്തലയില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ഷെഡിന് സമീപം കഞ്ചാവ് ചെടികള്‍ വളര്‍ത്തിയയാളെ എക്‌സൈസ് പിടികൂടി. അസം സ്വദേശി സഹിദ്ദുള്‍ ഇസ്ലാം ആണ് അറസ്റ്റിലായത്.

New Update
arrest4

ചേര്‍ത്തല: ആലപ്പുഴ ചേര്‍ത്തലയില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ഷെഡിന് സമീപം കഞ്ചാവ് ചെടികള്‍ വളര്‍ത്തിയയാളെ എക്‌സൈസ് പിടികൂടി. അസം സ്വദേശി സഹിദ്ദുള്‍ ഇസ്ലാം ആണ് അറസ്റ്റിലായത്.

Advertisment

 ഇയാള്‍ താമസിക്കുന്ന ഷെഡിന് സമീപത്ത് നിന്നും 65 സെ.മീ നീളവും 55 സെ.മീ. നീളവുമുള്ള രണ്ട് കഞ്ചാവ് ചെടികളാണ് കണ്ടെടുത്തത്.   ഷെഡിലെ കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയില്‍ 260 ഗ്രാം കഞ്ചാവും കണ്ടെടുത്തു.


രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അതിഥി തൊഴിലാളി പിടിയിലാകുന്നത്.  അതിനിടെ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി പാവുമ്പയില്‍ 23 ലിറ്റര്‍ വ്യാജ മദ്യവും 57 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും ഉള്‍പ്പെടെ 80 ലിറ്റര്‍ മദ്യവുമായി അനധികൃത മദ്യ വില്‍പ്പനക്കാരന്‍ അറസ്റ്റിലായി. 


പാവുമ്പ സ്വദേശി വിജയന്‍(39 വയസ്) ആണ് അറസ്റ്റിലായത്.കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ചിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ജി.രഘുവും പാര്‍ട്ടിയും ചേര്‍ന്നാണ്  മദ്യ ശേഖരം പിടികൂടിയത്.


Advertisment