സംസ്ഥാനത്ത് തെളിഞ്ഞ കാലാവസ്ഥ: മഴമുന്നറിയിപ്പുകൾ ഇല്ല

തുലാമഴ ശമിച്ചതോടെ നിലവിൽ ഉച്ചതിരിഞ്ഞും നല്ല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്

New Update
heat wave33

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശമിച്ചതോടെ കാലാവസ്ഥയിൽ ഏറ്റക്കുറച്ചിലുകൾ.

Advertisment

വരും ദിവസങ്ങളിലൊന്നും മഴ മുന്നറിയിപ്പുകളില്ല. തുലാമഴ ശമിച്ചതോടെ നിലവിൽ ഉച്ചതിരിഞ്ഞും നല്ല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.

ഇതോടെ മത്സ്യബന്ധനത്തിനും തടസമില്ലെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. 


അതേസമയം ഗുജറാത്ത് തീരം, ആൻഡമാൻ കടൽ, മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ കിഴക്കൻ ഭാഗങ്ങൾ  എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 

Advertisment