/sathyam/media/media_files/2025/05/28/P7KTKsMMvQXj1iI5xCM0.jpg)
തി​രു​വ​ന​ന്ത​പു​രം: മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഞാ​യ​റാ​ഴ്ച ദു​ബാ​യി​ലെ​ത്തും. ഗ​ൾ​ഫ് സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​മാ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര.
ഞാ​യ​റാ​ഴ്ച രാ​വി​ലെ ദു​ബാ​യി​ലെ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ, ബി​സി​ന​സ് പ്ര​മു​ഖ​ർ, ദു​ബാ​യി​ലെ ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ തു​ട​ങ്ങി​യ​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.
തി​ങ്ക​ളാ​ഴ്​ച വൈ​കു​ന്നേ​രം ദു​ബാ​യി ഖി​സൈ​സി​ലെ അ​മി​റ്റി സ്​കൂ​ളി​ൽ ഓ​ർ​മ കേ​ര​ളോ​ത്സ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് സ്വീ​ക​ര​ണം ന​ൽ​കും. നേ​ര​ത്തെ ന​വം​ബ​ർ ഒ​ന്നി​ന് നി​ശ്ച​യി​ച്ചി​രു​ന്ന യാ​ത്ര അ​തി​ദാ​രി​ദ്ര്യ​മു​ക്ത പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​റ്റു​ക​യാ​യി​രു​ന്നു.
സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ഡി​സം​ബ​ർ ര​ണ്ടി​ന് മു​ഖ്യ​മ​ന്ത്രി കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങും. അ​തേ​സ​മ​യം സ​ന്ദ​ർ​ശ​നം തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യം വെ​ച്ചു​ള്ള​താ​ണെ​ന്നും ബ​ഹി​ഷ്ക​രി​ക്കു​മെ​ന്നും ദു​ബാ​യി കെ​എം​സി​സി അ​റി​യി​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us