/sathyam/media/media_files/2024/10/19/n1BPBFWcl8qsYLDF0nv2.jpeg)
കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ്റെ മൊഴി രേഖപ്പെടുത്തി. ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മിഷണർ എ ഗീതാ ഐഎഎസ് ആണ് ജില്ലാ കളക്ടറുടെയും ഉദ്യോഗസ്ഥരുടെയും മൊഴി എടുത്തത്.
എഡിഎം നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ സംഘത്തില്‍ നിന്നും നേരത്തെ കണ്ണൂർ കളക്ടറെ മാറ്റിയിരുന്നു. അതിനിടെ വിടി പ്രശാന്തൻ നവീൻ ബാബുവിനെ കാണുന്ന സിസിടീവീ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
രാവിലെ ആരംഭിച്ച കളക്ടറുടെയും ഉദ്യോഗസ്ഥരുടെയും മൊഴി എടുപ്പ് വൈകുന്നേരം വരെ നീണ്ടു. യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥരുടെ മൊഴിയാണ് എ. ഗീത ഐഎസ് എടുത്തത്. എഡിഎം ഫയൽ വച്ച് താമസിപ്പിച്ചോ എന്നും പരിശോധിച്ചു.
അതേ സമയം പി പി ദിവ്യയെ തള്ളി കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ രംഗത്തെത്തി. പരിപാടിയുടെ സംഘടകൻ താനല്ല, സ്റ്റാഫ് കൗൺസിൽ ആണ്. പി പി ദിവ്യയെ തടഞ്ഞാൽ അത് പ്രോട്ടൊക്കോൾ ലംഘനം ആകും അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ പറയാനാവില്ലെന്നും കളക്ടർ പറഞ്ഞു.
അതേസമയം കളക്ടർ രാജിവച്ച് അന്വേഷണത്തെ നേരിടണമെന്ന് ആവശ്യപ്പെട്ട് കെ എസ് യുവും യുവമോർച്ചയും കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
എഡിഎമ്മിനെതിരെയുളള കൈക്കൂലി പരാതി വ്യാജമെന്നാണ് സൂചന. പരാതിയിലും, പെട്രോൾ പമ്പിൻ്റെ പാട്ടക്കരാറിലും പ്രശാന്തൻ്റെ ഒപ്പിലും പേരിലും വ്യത്യാസമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us