രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതി മുകേഷിനും ഗണേശിനും എതിരെ ഉണ്ടായതിനേക്കാള്‍ അതീവഗൗരവ സ്വഭാവമുള്ളത്. വിവാഹവാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കിയതും പിന്നീട് ഗര്‍ഭം അലസിപ്പിക്കാന്‍ ഭീഷണിപ്പെടുത്തിയതും കൊടുംക്രൂരത. പരാതിക്കൊപ്പം നേരിട്ടുള്ള വാട്സാപ്പ് സന്ദേശങ്ങളും വോയ്സ് ക്ലിപ്പുകളും ഉള്‍പ്പെടുത്തിയതോടെ തെളിവുകള്‍ ശക്തം. നടിമാരെ ഇറക്കിയുള്ള പിആര്‍ പണികളൊക്കെ പാഴായി. അറസ്റ്റ് അനിവാര്യം ?

രാഹുല്‍ സ്ത്രീകളോട് മാന്യമായി (പകലെങ്കിലും ) പെരുമാറുന്നു എന്ന് വരുത്തി തീര്‍ക്കാന്‍ യുവനടിമാരെ ചടങ്ങുകളില്‍ പങ്കെടുപ്പിച്ച് അവരെ ആശ്ലേഷിച്ച് സ്വീകരിച്ചൊക്കെ ആയിരുന്നു പിആര്‍ അരങ്ങേറിയത്.

New Update
rahul mankoottathil-4
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കവെ യുവ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രണയച്ചതിയില്‍ അകപ്പെട്ട യുവതി പോലീസിനെ സമീപിച്ചത് യുഡിഎഫിനെ പ്രതിസന്ധിയിലാക്കി.

Advertisment

രാഹുലിനെ പാര്‍ട്ടിയിലേയ്ക്കും പൊതുരംഗത്തേയ്ക്കും മടക്കികൊണ്ടുവരാന്‍ തിടുക്കം കൂട്ടിയവര്‍ ഒരര്‍ത്ഥത്തില്‍ മുന്നണിയെ അങ്കലാപ്പോടെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

സിനിമാ നടിമാരെ ഇറക്കി പിആര്‍ ആഘോഷങ്ങള്‍ സജീവമായതോടെയാണ് പ്രണയ ക്രൂരതയില്‍ ഇരയാക്കപ്പെട്ട യുവതി കടുത്ത നിലപാടിലേയ്ക്ക് നീങ്ങിയത്.


മുന്‍പ് ആരോപണങ്ങളുമായി രംഗത്തുവന്ന യുവതികള്‍ പരാതിയുമായി നേരിട്ട് രംഗത്തുവരില്ലെന്ന് 'ഉറപ്പാക്കിയ' ശേഷമായിരുന്നു രാഹുല്‍ പത്തനംതിട്ടയിലെ വീട്ടില്‍ നിന്നും പാലക്കാട് നിയോജകമണ്ഡലത്തിലേയ്ക്ക് എത്തിയത്. ആ 'ഉറപ്പി'ന്‍റെ ബലത്തിലായിരുന്നു പിന്നീടുള്ള നീക്കങ്ങളും പിആര്‍ പ്രവര്‍ത്തനങ്ങളും.


രാഹുല്‍ സ്ത്രീകളോട് മാന്യമായി (പകലെങ്കിലും ) പെരുമാറുന്നു എന്ന് വരുത്തി തീര്‍ക്കാന്‍ യുവനടിമാരെ ചടങ്ങുകളില്‍ പങ്കെടുപ്പിച്ച് അവരെ ആശ്ലേഷിച്ച് സ്വീകരിച്ചൊക്കെ ആയിരുന്നു പിആര്‍ അരങ്ങേറിയത്.

ഇതിനായി ലക്ഷങ്ങള്‍ എറിഞ്ഞുള്ള പിആര്‍ പ്രവര്‍ത്തനങ്ങളായിരുന്നു അരങ്ങേറിയത്. എന്നാല്‍ ഇരയാക്കപ്പെട്ട യുവതി നേരിട്ട് പരാതിയുമായി രംഗത്തുവന്നതോടെ സംഭവത്തിന്‍റെ നിറം മാറുകയാണ്. രാഹുലിന്‍റെ പിആര്‍ ടീം പ്രചരിപ്പിച്ചതുപോലെ മുകേഷ് എംഎല്‍എയ്ക്കെതിരെയോ ഗണേശിനെതിരെയോ ഉണ്ടായതുപോലുള്ള പരാതിയല്ല രാഹുലിനെതിരെ ഉള്ളത്.


വിവാഹവാഗ്ദാനം നല്‍കി പ്രണയിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും തങ്ങള്‍ക്കൊരു കുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെട്ട് ഗര്‍ഭിണി ആക്കുകയും ഗര്‍ഭിണി ആയപ്പോള്‍ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. ഇത് അതീവ ഗൗരവമായതും പൊതുസമൂഹത്തില്‍ ന്യായീകരിക്കാന്‍ പ്രയാസമേറിയതുമാണ്.


യുവതി ശാരീരിക ബന്ധത്തിനും ഗര്‍ഭഛിദ്രത്തിനും വിധേയയായി എന്ന് തെളിഞ്ഞാല്‍ രാഹുല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യപ്പെടും.

ആരോപണങ്ങളെ തുടര്‍ന്ന് സസ്പെന്‍ഷനില്‍ ആയതിനാലും സംഭവം ഗൗരവം ഉള്ളതായതിനാലും സംരക്ഷിക്കേണ്ട ബാധ്യത കോണ്‍ഗ്രസിനില്ല. ഷാഫി പറമ്പില്‍, എപി അനില്‍കുമാര്‍ ഒഴികെയുള്ള നേതാക്കളാരും രാഹുലിന് സംരക്ഷണ കവചം തീര്‍ക്കാന്‍ ഇറങ്ങി പുറപ്പെടുകയുമില്ല.

അതിനിടെ പരാതിക്കാരിയായ യുവതിയെ കുലസ്ത്രീ സിദ്ധാന്തം പറഞ്ഞ് സൈബര്‍ അറ്റാക്കിന് ഒരുങ്ങുകയാണ് രാഹുലിന്‍റെ പിആര്‍ ടീം. അത്തരത്തില്‍ നീക്കം ഉണ്ടായാല്‍ അത്തരം സൈബര്‍ ഇടങ്ങള്‍ തിരഞ്ഞുപിടിച്ച് നടപടി സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പോലീസും നടത്തിയേക്കും. യുവതി ഇതു സംബന്ധിച്ചും മൊഴി നല്‍കിയേക്കും.

Advertisment