മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യംവെച്ച് ‘കടക്ക് പുറത്ത്’ കാമ്പയിനുമായി കോൺഗ്രസ്. സർക്കാരിനെതിരായ കുറ്റപത്രവും വെബ്സൈറ്റും പുറത്തിറക്കി. ജനങ്ങൾക്ക് നേരിട്ട് മുഖ്യമന്ത്രിയെ സിംഹാസനത്തിൽ നിന്ന് പുറത്താക്കാനും പരാതികൾ രേഖപ്പെടുത്താനും സൗകര്യം. വി.ഡി.സതീശൻ നയിക്കുന്ന യു.ഡി.എഫ് ജാഥയ്ക്ക് മുന്നോടിയായി സോഷ്യൽ മീഡിയ പ്രചരണം ശക്തമാക്കി കോൺഗ്രസ്

New Update
pinara

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യംവെച്ച്  'കടക്ക് പുറത്ത്' കാമ്പയിനുമായി കോൺഗ്രസ്.

Advertisment

സാമൂഹ്യ മാധ്യമം വഴി നടത്തുന്ന കാമ്പയിൻെറ ഭാഗമായി സർക്കാരിനെതിരായ കുറ്റപത്രവും പുറത്തിറക്കി. മുഖ്യമന്ത്രിയെ പുറത്താക്കാൻ ജനങ്ങൾക്ക് അവസരം നൽകുക എന്ന ലക്ഷ്യത്തോടെ  'കടക്ക് പുറത്ത് ' എന്ന പേരിൽ വൈബ്സൈറ്റും ക്രമീകരിച്ചിട്ടുണ്ട്.

1526538-cn


സി.പി.എം - ആർ.എസ്.എസ് സമാധാന  ചർച്ച റിപോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെ മുഖ്യമന്ത്രി പറഞ്ഞ വാചകമാണ്  'കടക്ക് പുറത്ത്'.


പരിധിവിട്ട  അധികാര പ്രമത്തതയുടെയും ധാർഷ്ട്യത്തിൻെറയും  പ്രതീകമെന്ന നിലയിലാണ് കോൺഗ്രസ് ഇതിനെ പ്രചരണ വിഷയമാക്കുന്നത്.

വരുന്ന വെളളിയാഴ്ച ആരംഭിക്കുന്ന, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന യുഡിഎഫിൻെറ രാഷ്ട്രീയ പ്രചരണ ജാഥക്ക് മുന്നോടിയായാണ്  'കടക്ക് പുറത്ത്' എന്ന പേരിൽ കാമ്പയിൻ സംഘടിപ്പിക്കുന്നത്.

2f33327d-2f97-45f3-a661-02ce93477e64

സർക്കാരിനെതിരായ കുറ്റപത്രത്തിനൊപ്പം ജനങ്ങളുടെ പരാതികൾ ശേഖരിക്കുന്നതിന് വെബ് സൈറ്റ് , പാട്ടുകൾ, വീഡിയോകൾ എന്നിവ ഉൾപ്പെടുന്ന സോഷ്യൽ മീഡിയ ഉള്ളടക്കങ്ങളും കാമ്പയിൻെറ ഭാഗമായി പുറത്തിറക്കിയിട്ടുണ്ട്.


മുഖ്യമന്ത്രിയെ പുറത്താക്കുന്നതിനുളള സൌകര്യവും കടക്ക് പുറത്ത് .കോം എന്ന പേരിലുളള വെബ് സൈറ്റിലുണ്ട്. വിവിധ മേഖലകളിലെ സർക്കാരിൻ്റെ വീഴ്ച്ചകൾ തുറന്നു കാട്ടുന്നതാണ് കുറ്റപത്രം.


യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി, അമ്പലക്കൊള്ള, ലഹരി ഉപയോഗം, വന്യജീവി ആക്രമണങ്ങൾ, മതേതരത്വം നേരിടുന്ന വെല്ലുവിളികൾ എന്നിങ്ങനെ വിവിധ വിഷയങ്ങളാണ് കുറ്റപത്രത്തിൽ ഉയർത്തിക്കാട്ടുന്നത്.

സംസ്ഥാന സർക്കാരിനെതിരായ പ്രചരണം ശക്തമാക്കുന്നതിൻ്റെ ഭാഗമായി ആരംഭിച്ച കടക്ക് പുറത്ത് ക്യാമ്പയിൻ്റെ ഭാഗമായി കുറ്റുപത്രവും വെബ്സൈറ്റും പുറത്തിറക്കി.

kadakkpurath

ജനങ്ങൾക്ക് നേരിട്ട് മുഖ്യമന്ത്രിയെ സിംഹാസനത്തിൽ നിന്ന് പുറത്താക്കാൻ കഴിയുന്ന രീതിയിലാണ് വെബ്സൈറ്റ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനോടൊപ്പം ജനങ്ങളുടെ സർക്കാരിനെതിരായ പരാതികൾ രേഖപ്പെടുത്താനും സൗകര്യമുണ്ടാകും.

മുഖ്യമന്ത്രിയുടെ ചിത്രം ഉൾക്കൊള്ളിച്ച ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ, kadakkupurathu.com എന്ന് നേരിട്ട് ടൈപ്പ് ചെയ്തോ വെബ്സൈറ്റിലേക്ക് എത്തിച്ചേരാനാകും

Advertisment