New Update
/sathyam/media/media_files/2025/06/29/congress-2025-06-29-18-51-34.jpg)
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്. അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.
Advertisment
വൃശ്ചികം ഒന്നിന് സംസ്ഥാനത്തെ മുഴുവൻ വാർഡുകളിലും വിശ്വാസ സംരക്ഷണ പരിപാടി സംഘടിപ്പിക്കും. ഇന്ന് നടന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് തീരുമാനം.
തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് നീക്കം. ബിജെപി നിലപാടും തുറന്നുക്കാട്ടാൻ യോഗത്തിൽ തീരുമാനമായി.
സിപിഎമ്മുമായുളള ധാരണയാണ് ബിജെപിയെ സമരത്തിൽ നിന്ന് പിറകോട്ട് വലിക്കുന്നത് എന്നത് പ്രചാരണ വിഷയമാക്കിയാകും തുടർ പ്രക്ഷോഭങ്ങൾ കോൺഗ്രസ് നടത്തുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us