ആലപ്പുഴ സി.പി.എമ്മിൽ വൻ കൊഴിഞ്ഞുപോക്ക്. തുമ്പോളിയിൽ നാല്​ ബ്രാഞ്ച്​ സെക്രട്ടറിമാരടക്കം 56 പേർ കൂട്ടത്തോടെ പാർട്ടിവിട്ടു. കൂട്ടരാജിക്ക് പിന്നിൽ നേതൃത്വത്തിന് നൽകിയ പരാതിയിൽ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ച്

New Update
cpim

ആലപ്പുഴ: ആലപ്പുഴ സി.പി.എമ്മിൽ നിന്നും വൻ കൊഴിഞ്ഞുപോക്ക്. ആലപ്പുഴ ഏരിയയിലെ തുമ്പോളിയിൽ  നാല്​ ബ്രാഞ്ച്​ സെക്രട്ടറിമാരടക്കം 56 പേർ കൂട്ടത്തോടെ പാർട്ടിവിട്ടു. 

Advertisment

പാർട്ടി പുറത്താക്കിയയാ​ളെ ലോക്കൽ കമ്മിറ്റിയിൽ അംഗമാക്കിയതിനെതിരെ കഴിഞ്ഞ ഒക്​ടോബറിൽ നേതൃത്വത്തിന്​ പരാതി നൽകിയിട്ടും നടപടിയില്ലാത്തതിൽ പ്രതിഷേധിച്ചാണ്​ ​ഇത്രയുംപേർ ഒന്നിച്ച്​ പാർട്ടി വിട്ടത്​.


തുമ്പോളി നോർത്ത് ബി ബ്രാഞ്ച് സെക്രട്ടറി സെബാസ്റ്റ്യൻ, തുമ്പോളി സെന്‍റർ ബ്രാഞ്ച് സെക്രട്ടറി കരോൾ വോയ്റ്റീവ, മംഗലം ബ്രാഞ്ച് സെക്രട്ടറി ജീവൻ, മംഗലം സൗത്ത് ബി ബ്രാഞ്ച് സെക്രട്ടറി ജോബിൻ എന്നിവരാണ്​​ ലോക്കൽ സെക്രട്ടറിക്ക്​ രാജിക്കത്ത്​ നൽകിയത്​. 


ഇതി​നൊപ്പമാണ്​ 56 പാർട്ടി അംഗങ്ങളും രാജിവെച്ചത്​. ലോക്കൽ കമ്മിറ്റിയുടെ നിലപാടിൽ പ്രതിഷേധിച്ച്​ നേരത്തേ രാജിവെച്ച ഒരു ബ്രാഞ്ച്​ സെക്രട്ടറി സി.പി.ഐയിൽ ചേർന്നിരുന്നു.

Advertisment