കളമശ്ശേരി എച്ച്എംടിയില്‍ അഴുകിയ നിലയില്‍ മൃതദേഹം; കാണാതായ സൂരജ് ലാമയുടേതോ എന്ന് സംശയം. കണ്ടെടുത്ത മൃതദേഹത്തിന് ഒരു മാസത്തിലേറെ പഴക്കം. സൂരജ് ലാമയുടെ മകനോട് കൊത്തിയിൽ എത്താൻ ആവശ്യപ്പെട്ട് പൊലീസ്

കൊച്ചി വിമാനത്താവളത്തിലെത്തിയ കൊല്‍ക്കത്ത സ്വദേശി സൂരജ് ലാമയെ പിന്നീട് കാണാതാകുകയായിരുന്നു.

New Update
SURAJ-LAMA

കൊച്ചി: കളമശ്ശേരി എച്ച്എംടിക്ക് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ആളൊഴിഞ്ഞ കുറ്റിക്കാടു പോലുള്ള സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. 

Advertisment

മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ട്. തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയിലാണ്.

കാണാതായ സൂരജ് ലാമയുടേതാണോ മൃതദേഹം എന്ന് പൊലീസ് സംശയിക്കുന്നു.

ഇതേത്തുടര്‍ന്ന് സൂരജ് ലാമയുടെ മകനോട് കൊച്ചിയില്‍ എത്താന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. 

കൊച്ചി വിമാനത്താവളത്തിലെത്തിയ കൊല്‍ക്കത്ത സ്വദേശി സൂരജ് ലാമയെ പിന്നീട് കാണാതാകുകയായിരുന്നു. 

ഒക്ടോബര്‍ ആറാം തീയതി മുതലാണ് സൂരജ് ലാമയെ കാണാതാകുന്നത്. കുവൈത്ത് മദ്യദുരന്തത്തില്‍ സൂരജ് ലാമയുടെ ഓര്‍മശക്തി നഷ്ടമായിരുന്നു.

ഒക്ടോബര്‍ അഞ്ചിന് കൊച്ചി നെടുമ്പാശ്ശേരിയിലെത്തിയ സൂരജ് ലാമ പിന്നീട് ആലുവ മെട്രോ സ്‌റ്റേഷനിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. 

പിന്നീട് കാക്കനാടിന് സമീപം സൂരജ് ലാമ അലഞ്ഞു നടക്കുന്നതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു. തുടർന്ന് സൂരജ് ലാമയെ കാണാതാകുകയായിരുന്നു.

സൂരജ് ലാമയെ കണ്ടെത്താനായി ഹൈക്കോടതി നിര്‍ദേശ പ്രകാരം പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. 

സൂരജ് ലാമയെ കണ്ടെത്താനായി മകനും കൊച്ചിയില്‍ വ്യാപക തിരച്ചില്‍ നടത്തിയിരുന്നു.

മൃതദേഹത്തിന് സൂരജ് ലാമയുടെ ശരീരപ്രകൃതത്തിനോട് സാമ്യണ്ടെന്നും, എന്നാല്‍ ഡിഎന്‍എ അടക്കമുള്ള ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ സൂരജ് ലാമയുടേതാണോയെന്ന് ഉറപ്പിക്കാനാകൂ എന്നും പൊലീസ് സൂചിപ്പിച്ചു.

Advertisment