പറമ്പിലൂടെ നടക്കുന്നതിനിടെ വൈദ്യുതി ലൈൻ പൊട്ടി ദേഹത്ത് വീണു; കണ്ണൂരിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

New Update
V

കണ്ണൂർ: പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കണ്ണൂർ മലപ്പട്ടം തേക്കിൻകൂട്ടത്തെ കണ്ടമ്പേത്ത് തങ്കമണിയാണ് മരിച്ചത്.

Advertisment

പറമ്പിലൂടെ നടക്കുന്നതിനിടെ വൈദ്യുതി ലൈൻ ദേഹത്ത് വീണാണ് അപകടം സംഭവിച്ചത്. വൈകീട്ട് അഞ്ചോടെയാണ് സംഭവം.

വൈദ്യുതി ലൈനിൽ നിന്ന് തീപ്പൊരിയുയർന്നത് കണ്ടതിനെ തുടർന്ന് പുറത്തേക്കിറങ്ങിയതായിരുന്നു തങ്കമണി. ഈ സമയം വൈദ്യുതി ലൈൻ പൊട്ടി അവരുടെ ദേഹത്തേക്ക് വീണു. സംസാര ശേഷിയില്ലാത്ത സ്ത്രീയാണ് തങ്കമണി. അതിനാൽ അപകടത്തിൽ പെട്ടത് ആരും അറിഞ്ഞില്ല.

ഏറെ നേരമായിട്ടും തങ്കമണിയെ കാണാത്തതിനെ തുടർന്ന് കുടുംബാംഗങ്ങളും നാട്ടുകാരും നടത്തിയ തിരിച്ചിലിലാണ് പറമ്പിൽ ഷോക്കേറ്റ് കിടക്കുന്ന നിലയിൽ അവരെ കണ്ടെത്തിയത്.

ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ മരണപ്പെടുകയായിരുന്നു.

Advertisment