New Update
/sathyam/media/media_files/2024/10/18/Ve5gSCB95iEb4djxxY13.jpg)
ആലപ്പുഴ: കായികതാരമായ 19 വയസുകാരി കുഴഞ്ഞു വീണുമരിച്ചു. ഫുട്ബോൾ സ്റ്റേറ്റ് പ്ലേയറായ ഗൗരിയാണ് മരിച്ചത്. മണ്ണഞ്ചേരി 15-ആം വാർഡ് മുൻ പഞ്ചായത്ത് മെമ്പർ സിന്ധുക്കുട്ടിയുടെ മകളായ ഗൗരി കോഴിക്കോട് ജിവി രാജാ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു.
Advertisment
രാവിലെ പരിശീലനത്തിനിടെഅസ്വസ്ഥത ഉണ്ടായതിനെത്തുടർന്ന് വിശ്രമിക്കാനായി പോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കോളേജിൽ പൊതുദർശനത്തിന് എത്തിക്കും. ആലപ്പുഴ ജില്ലയിലെ മികച്ച ഫുട്ബോൾ താരമായിരുന്നു മരിച്ച ഗൗരി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us