കേരളത്തിൽ എസ്‌ഐആർ വീണ്ടും നീട്ടി സുപ്രിംകോടതി. രണ്ട് ദിവസം കൂടിയാണ് സുപ്രിംകോടതി സമയം നീട്ടിനൽകിയത്

നേരത്തെ കേരളത്തിൽ മാത്രമായി ഒരാഴ്ച സമയം തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടിനൽകിയിരുന്നു

New Update
sir

ഡൽഹി: കേരളത്തിൽ വീണ്ടും എസ്‌ഐആർ നീട്ടി. രണ്ട് ദിവസം കൂടി കൂട്ടി ഡിസംബർ 20 വരെയാണ് സുപ്രിംകോടതി നീട്ടിനൽകിയത്. 

Advertisment

എസ്‌ഐആറുമായി ബന്ധപ്പെട്ട കേരളത്തിന്റെ ഹരജികൾ ഇന്ന് സുപ്രിം കോടതിയുടെ പരിഗണനയിൽ വന്നിരുന്നു. രണ്ടാഴ്ച കൂടി സമയം നീട്ടി നൽകണമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ ആവശ്യം. 

എന്നാൽ സംസ്ഥാന സർക്കാരിന്റെ വാദത്തെ എതിർത്ത തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ക്രമങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമെങ്കിൽ മാത്രം നീട്ടിനൽകാം എന്നാണ് വിശദീകരിച്ചത്.

എന്നാൽ 20 ലക്ഷം ഫോമുകൾ ഇനിയും ലഭിക്കാനുണ്ടെന്ന് സംസ്ഥാന സർക്കാർ ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് കോടതി സമയം നീട്ടിനൽകിയത്. 

നേരത്തെ കേരളത്തിൽ മാത്രമായി ഒരാഴ്ച സമയം തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടിനൽകിയിരുന്നു. ഇതിന് പുറമെ ഇപ്പോൾ രണ്ടുദിവസം കൂടി അനുവദിച്ചിരിക്കുകയാണ് സുപ്രിംകോടതി. ബാക്കി വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടും.

Advertisment