'പദവിയിലിരുന്ന് വ്യക്തിപരമായ അഭിപ്രായങ്ങൾ പറയരുത്': അടൂർ പ്രകാശിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ

പാര്‍ട്ടിക്ക് ഒറ്റ അഭിപ്രായമാണുള്ളത്. അത് അതിജീവിതയ്‌ക്കൊപ്പമാണ്.' രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

New Update
RAJMOHAN UNNITHAN

ഡൽഹി: ദിലീപിനെ അനുകൂലിച്ച യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. സ്ഥാനമാനങ്ങളിലുള്ളവര്‍ ഒരിക്കലും വ്യക്തിപരമായ തീരുമാനങ്ങള്‍ രേഖപ്പെടുത്താന്‍ പാടില്ല. 

Advertisment

ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്ക് ഏതെങ്കിലും വിഷയങ്ങളില്‍ സ്വന്തമായി അഭിപ്രായമുണ്ടെങ്കില്‍ അവര്‍ക്ക് അത് ഫോണില്‍ വിളിച്ച് അറിയിക്കാമെന്നും അല്ലാത്തപക്ഷം ജനങ്ങള്‍ തെറ്റിധരിക്കപ്പെടുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. 

'ഉത്തരവാദപ്പെട്ടവര്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ നടത്തുമ്പോള്‍ ജനങ്ങള്‍ തെറ്റിധരിക്കാനുള്ള സാധ്യതയേറെയാണ്. ഇത് മുന്നണിയുടെ അഭിപ്രായമാണോ പാര്‍ട്ടിയുടേതാണോയെന്ന് സ്വാഭാവികമായും തെറ്റിധരിപ്പിക്കപ്പെടും. 

എന്നാല്‍, ഇന്ന് അദ്ദേഹം നടത്തിയിട്ടുള്ളത് പാര്‍ട്ടിയുടെയോ മുന്നണിയുടെയോ തീരുമാനമല്ല. പാര്‍ട്ടിക്ക് ഒറ്റ അഭിപ്രായമാണുള്ളത്. അത് അതിജീവിതയ്‌ക്കൊപ്പമാണ്.' രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

Advertisment