/sathyam/media/media_files/2026/02/03/1001635042-2026-02-03-12-11-37.jpg)
ഡൽഹി : ചെറിയ ഒരിടവേളയ്ക്ക് ശേഷം അക്രമ രാഷ്ട്രീയം ചർച്ചയാക്കുന്നതിലൂടെ സി പി ഐ എമ്മിനെ പ്രതിരോധത്തി ലാക്കാമെന്നാണ് ബി ജെ പി യുടെ കണക്ക് കൂട്ടൽ .
സിപിഐഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ സാമൂഹിക സമ്മർദ്ദം ഉയർന്നുവരണമെന്ന് രാജ്യസഭാ എംപി സി. സദാനന്ദൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.
ജനാധിപത്യത്തെ കുറിച്ച് പറയുന്നവരുടെ അസഹിഷ്ണുതയാണ് രാജ്യസഭയിലെ ജോൺ ബ്രിട്ടാസിന്റെ പ്രകടനത്തിൽ കണ്ടത് എന്ന് അദ്ദേഹം പറയുമ്പോൾ അത് സി.പി.ഐ എമ്മിനെ ലക്ഷ്യമിട്ട് തന്നെയാണ്.
ശബരിമല വിഷയത്തിൽ ഇടത് മുന്നണിയേയും കോൺഗ്രസിനേയും കടന്നാക്രമിക്കുന്ന ബി ജെ പി അക്രമ രാഷ്ട്രീയം ചർച്ച യാക്കി സി പി ഐ എമ്മിനെ ലക്ഷ്യം വെയ്ക്കുമ്പോൾ അത് യുഡിഎഫിന് ഗുണകരമാകാനാണ് സാധ്യത .
നേരത്തെ കണ്ണൂരിൽ അക്രമ സംഭവങ്ങൾ അരങ്ങേറിയപ്പോൾ സി പി ഐ എമ്മിൻ്റെ പരാജയം ഉറപ്പാക്കാൻ ആർ.എസ്.എസ് വോട്ടുകൾ വൻ തോതിൽ യുഡിഎഫിന് അനുകൂലമായിരുന്നു.
സദാനന്ദൻ മാസ്റ്റർ തൻ്റെ വെപ്പ് കാലുമായി രാജ്യസഭയിൽ പ്രസംഗിക്കുമ്പോൾ അതൊക്കെ സി പി ഐ എമ്മിനെ ലക്ഷ്യമിട്ട് തന്നെയാണ് , നിലവിൽ അക്രമ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുന്നതിൽ സന്തോഷിക്കുന്നത് യുഡിഎഫ് തന്നെയാണ്.
സി പി ഐ എമ്മിൻ്റെ പരാജയം ഉറപ്പാക്കാൻ ആർ.എസ്.എസ് രംഗത്ത് ഇറങ്ങിയാൽ ഗുണം ചെയ്യുമെന്ന് നന്നായി അറിയാവുന്നത് യുഡിഎഫിന് തന്നെയാണ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us