ആളില്ലാത്ത കെട്ടിടമാണെന്ന് മന്ത്രിമാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടക്കാതെ പോയത്. കോട്ടയം മെഡിക്കല്‍ കോളജിലെ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവെക്കണം : വി.ഡി സതീശന്‍

അത് ഉപയോഗിക്കാത്ത കെട്ടിടമാണെന്ന് എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞത്. മരണത്തിന്റെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കണം.

New Update
images(794)

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 

Advertisment

മന്ത്രി ഗുരുതരമായ തെറ്റ് ചെയ്തു. ഉദ്യോഗസ്ഥന്മാര്‍ പറയുന്നത് തൊണ്ടവിടാതെ പറയുകയല്ല ആരോഗ്യമന്ത്രി ചെയ്യേണ്ടത്.


ആളില്ലാത്ത കെട്ടിടമാണെന്ന് മന്ത്രിമാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടക്കാതെ പോയതെന്നും വി ഡി സതീശന്‍ പറഞ്ഞു.


'രക്ഷാപ്രവര്‍ത്തനം വൈകിയത് സങ്കടകരം. മന്ത്രിമാര്‍ വന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടക്കാതെ പോയത്.

അത് ഉപയോഗിക്കാത്ത കെട്ടിടമാണെന്ന് എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞത്. മരണത്തിന്റെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കണം.


ഇന്നുകൂടി ഉപയോഗിച്ച കെട്ടിടത്തെ കുറിച്ചാണ് ഉപയോഗിക്കാത്ത കെട്ടിടം എന്ന് പറഞ്ഞത്. ആരോഗ്യ രംഗത്തെ വെന്റിലേറ്ററില്‍ ആക്കിയ മന്ത്രിയാണ് ആരോഗ്യമന്ത്രി. 


മന്ത്രി രാജിവെച്ച് ഇറങ്ങിപ്പോകുന്നതാണ് ഭംഗി. മന്ത്രി ഗുരുതരമായി തെറ്റ് ചെയ്തു,'' വി.ഡി സതീശന്‍ പറഞ്ഞു. 

Advertisment