കാഞ്ഞിരപ്പളളി ഗ്രാപഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ ദീർഘവീക്ഷണത്തോടെയുള്ളത്: ഡോ. എൻ.ജയരാജ്

 ഭാവിയിൽ നഗരസഭയായി മാറുകയാണെങ്കിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 3.5 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്

New Update
dr n jayaraj kanjirappally

കോട്ടയം: കാഞ്ഞിരപ്പളളി ഗ്രാപഞ്ചായത്തിൽ പുതുതായി നടത്തുന്ന വികസന പ്രവർത്തനങ്ങൾ ദീർഘവീക്ഷണത്തോടെയുള്ളതാണെന്ന് സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പറഞ്ഞു. കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് ഓഫീസിന് പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

 ഭാവിയിൽ നഗരസഭയായി മാറുകയാണെങ്കിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുരിശിങ്കൽ പഴയ പഞ്ചായത്ത് ഓഫീസിരുന്ന സ്ഥലത്തു നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ അധ്യക്ഷനായിരുന്നു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 3.5 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.

ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമി ഇസ്മായിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷക്കീല നസീർ, ജോളി മടുക്കക്കുഴി,ഡാനി ജോസ് ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി.എൻ. രാജേഷ്, ശ്യാമള ഗംഗാധരൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ
റാണി ടോമി, ബ്ലസി ബിനോയി, അമ്പിളി ഉണ്ണികൃഷ്ണൻ, ബിജു ചക്കാല, അനുഷിയ സുബിൻ, ബി.ആർ. അൻഷാദ്, സുനിൽ തേനമ്മാക്കൽ, പി.എ.ഷമീർ, നിസ സലിം, അനീറ്റ് പി.ജോസ്, റോസമ്മ തോമസ്, സിന്ധു സോമൻ, ജെസ്സി വർഗീസ്, വി.പി.രാജൻ, മഞ്ജു മാത്യു, ബേബി വട്ടയ്ക്കാട്ട്, രാജു ജോർജ്ജ്, ആസൂത്രണ സമിതി വൈസ് ചെയർമാൻ വി. പി. ഇസ്മായിൽ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി.ആർ. സീന, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷമീം അഹമ്മദ്, പി.കെ. നസീർ, ബിജു പത്യാല, റിജോ വാളന്തറ, നാസർ കോട്ടവാതുക്കൽ, കെ.വി.നാരായണൻ നമ്പൂതിരി, ജോസ് മടുക്കക്കുഴി, ടി.എച്ച് റസാഖ്, ഷെമീർ ഷാ അഞ്ചലിപ്പ , ജോബി കേളിയം പറമ്പിൽ, എച്ച്.അബ്ദുൾ അസീസ് എന്നിവർ പങ്കെടുത്തു.

16000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നത്. പുതിയ കെട്ടിടത്തിൽ പഞ്ചായത്ത് ഓഫീസ്, എംഎൽഎ ഓഫീസ്, അസിസ്റ്റൻറ് എൻജിനീയറുടെ കാര്യാലയം, കുടുംബശ്രീ ഓഫീസ്, എൻ.ആർ.ഇ.ജി. ഓഫീസ്, വി.ഇ.ഒ.ഓഫീസ്, വിവിധ സേവന കേന്ദ്രങ്ങൾ, ഫ്രണ്ട് ഓഫീസ് സംവിധാനം, ഹെൽപ്പ് ഡെസ്‌ക്, കഫേ ഷോപ്പ്, കോൺഫറൻസ് ഹാൾ, ഓഡിറ്റോറിയം, വിശ്രമകേന്ദ്രം എന്നിവ ഒരുക്കും.

Advertisment