/sathyam/media/media_files/Mf2BdH7dYBbeluiAN7jn.webp)
ആ​ല​പ്പു​ഴ: ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ ന​ഗ്​ന​നാ​ക്കി ചൊ​റി​യ​ണം തേ​ച്ച സം​ഭ​വ​ത്തി​ല്‍ ഡി​വൈ​എ​സ്പി​ക്ക് ഒ​രു മാ​സം ത​ട​വും ആ​യി​രം രൂ​പ പി​ഴ​യും.
ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി മ​ധു​ബാ​ബു​വി​നെ​യാ​ണ് ചേ​ര്‍​ത്ത​ല ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്​ട്രേ​റ്റ് കോ​ട​തി ശി​ക്ഷി​ച്ച​ത്.
18 വ​ര്‍​ഷം മു​ന്‍​പ് ന​ട​ന്ന സം​ഭ​വ​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ വി​ധി വ​ന്നി​രി​ക്കു​ന്ന​ത്. അ​ന്ന് ചേ​ര്‍​ത്ത​ല എ​സ്ഐ ആ​യി​രു​ന്നു മ​ധു​ബാ​ബു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ളി​നേ​യും കോ​ട​തി ശി​ക്ഷി​ച്ചി​ട്ടു​ണ്ട്.
2006 ഓ​ഗ​സ്റ്റി​ലാ​യി​രു​ന്നു സം​ഭ​വം. സി​ദ്ധാ​ര്‍​ഥ​ന്‍ എ​ന്ന​യാ​ളെ മ​ധു​ബാ​ബു ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചൊ​റി​യ​ണം പ്ര​യോ​ഗം ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്.
ക​യ​റു​ഫാ​ക്ട​റി​യു​ടെ പ്ര​വ​ര്‍​ത്ത​നം സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളെ മ​ലി​നീ​ക​രി​ക്കു​ന്നു​വെ​ന്ന പ​രാ​തി ന​ല്‍​കു​ക​യും ഇ​തി​നെ​തി​രേ സ​മ​രം ചെ​യ്യു​ക​യും ചെ​യ്ത വ്യ​ക്തി​യാ​യി​രു​ന്നു സി​ദ്ധാ​ര്‍​ഥ​ന്‍.
സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സി​ദ്ധാ​ര്‍​ഥ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ചേ​ര്‍​ത്ത​ല എ​സ്ഐ ആ​യി​രു​ന്ന മ​ധു​ബാ​ബു​വും ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ളും ചേ​ര്‍​ന്ന് ത​ന്നെ ന​ഗ്​ന​നാ​ക്കി ചൊ​റി​യ​ണം തേ​ച്ചെ​ന്ന് സി​ദ്ധാ​ര്‍​ഥ​ന്‍ പി​ന്നീ​ട് പ​രാ​തി ന​ല്‍​കി.
2007ലാ​ണ് പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ക്കു​ന്ന​ത്. കേ​സി​ന്‍റെ ന​ട​പ​ടി​ക​ള്‍ ദീ​ര്‍​ഘ​മാ​യി നീ​ളു​ക​യാ​യി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us