New Update
/sathyam/media/media_files/2025/11/30/1513379-police-1-2025-11-30-21-46-41.webp)
തിരുവനന്തപുരം: പരാതിക്കാരനായ സിപിഐ നേതാവിനെ മർദിച്ച കേസിൽ തൃശൂർ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പിഎം മനോജിന് സസ്പെൻഷൻ.
Advertisment
2011 ൽ മനോജ് വടകര എസ്ഐ ആയിരിക്കെയാണ് സംഭവം. അധികാര ദുർവിനിയോഗവും കൃത്യവിലോപവും നടത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്.
കേസിൽ നേരത്തേ മജിസ്ട്രേറ്റ് കോടതി മനോജിനെ ശിക്ഷിച്ചിരുന്നു. പിന്നീട് ശിക്ഷാവിധി ഹൈക്കോടതി റദ്ദാക്കി. സെപ്റ്റംബറിലാണ് മനോജിന് ഡിവൈഎസ്പിയായി സ്ഥാനക്കയറ്റം ലഭിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us