ഫെമ ചട്ടലംഘനം കണ്ടെത്തി.മസാലബോണ്ട്; മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ്. നടപടി മൂന്നുവർഷം നീണ്ട അന്വേഷണത്തിന് പിന്നാലെ

മുൻമന്ത്രി തോമസ് ഐസക്, കിഫ്‌ബി എംഡി കെ.എം എബ്രഹാം എന്നിവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്

New Update
pinarayi vijayan press meet

തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിക്ക് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ്.

Advertisment

അന്വേഷണത്തിൽ ഫെമ ചട്ടലംഘനം കണ്ടെത്തിയതോടെയാണ് മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ് കാരണം കാണിക്കൽ നൽകിയത്.

മുൻമന്ത്രി തോമസ് ഐസക്, കിഫ്‌ബി എംഡി കെ.എം എബ്രഹാം എന്നിവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. നേരിട്ടോ അഭിഭാഷകൻ വഴിയോ വിശദീകരണം നൽകണം .

മൂന്നുവർഷം നീണ്ട അന്വേഷണത്തിന് പിന്നാലെയാണ് നടപടി.

മസാലബോണ്ട് വഴി കണ്ടെത്തിയ പണം അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ഉപയോഗിച്ചത് ചട്ടലംഘനമെന്നാണ് കണ്ടെത്തൽ. ഫെമ നിയമലംഘനമടക്കം കണ്ടെത്തിയിട്ടുണ്ട്.

2019ൽ 9.72 പലിശയിൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാല ബോണ്ട് ഇറക്കി 2150 കോടി രൂപയാണ് കിഫ്ബി സമാഹരിച്ചത്.

2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ബോണ്ട്‌ നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചത് . 2021ലാണ് ഇഡി അന്വേഷണം ആരംഭിക്കുന്നത്.

Advertisment