ത​​​ദ്ദേ​​​ശ​​​ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ഒ​​​ന്നാം ഘ​​​ട്ട വോട്ടെടുപ്പ് ആരംഭിച്ചു. 579 ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ 11,168 വാ​​​ർ​​​ഡു​​​ക​​​ളി​​​ലാ​​​ണ് ഇ​​​ന്ന് വോ​​​ട്ടെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന​​​ത്. വോട്ടെടുപ്പ് വൈകീട്ട് ആ​​​റു വ​​​രെ​​​

579 ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ 11,168 വാ​​​ർ​​​ഡു​​​ക​​​ളി​​​ലാ​​​ണ് ഇ​​​ന്ന് വോ​​​ട്ടെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന​​​ത്.

New Update
election

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​രു മാ​​​സ​​​ത്തോ​​​ളം നീ​​​ണ്ട വാ​​​ശി​​​യേ​​​റി​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നു ശേ​​​ഷം ത​​​ദ്ദേ​​​ശ​​​ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ഒ​​​ന്നാം ഘ​​​ട്ട വോട്ടെടുപ്പ് ആരംഭിച്ചു.

Advertisment

 579 ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ 11,168 വാ​​​ർ​​​ഡു​​​ക​​​ളി​​​ലാ​​​ണ് ഇ​​​ന്ന് വോ​​​ട്ടെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന​​​ത്. വൈ​​​കു​​​ന്നേ​​​രം ആ​​​റു വ​​​രെ​​​യാ​​​ണ് വോ​​​ട്ടെ​​​ടു​​​പ്പ്.

ആ​​​കെ 36,630 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മു​​​ത​​​ൽ എ​​​റ​​​ണാ​​​കു​​​ളം വ​​​രെ​​​യു​​​ള്ള ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ൽ മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ള്ള​​​ത്. 

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പോ​​​ത്ത​​​ൻ​​​കോ​​​ട് ഡി​​​വി​​​ഷ​​​നി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി അ​​​മേ​​​യ പ്ര​​​സാ​​​ദ് ഏ​​​ക ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​ർ സ്ഥാ​​​നാ​​​ർ​​​ഥിയാ​​​ണ്.

ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ 471 ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ 8,310 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ മ​​​ത്സ​​​രി​​​ക്കു​​​ന്നു.

 75 ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലാ​​​യി 1,090 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളും ഏ​​​ഴു ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ 164 പേ​​​രും മ​​​ത്സ​​​രി​​​ക്കു​​​ന്നു. 39 മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ളി​​​ൽ 1,371 പേ​​​രും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, കൊ​​​ച്ചി കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​ക​​​ളി​​​ലാ​​​യി 233 പേ​​​രും മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ണ്ട്.

ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്നു വോ​​​ട്ടെ​​​ടു​​​പ്പു ന​​​ട​​​ക്കുമ്പോൾ അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം പ​​​ര​​​സ്യ​​​പ്ര​​​ചാ​​​ര​​​ണം അ​​​വ​​​സാ​​​നി​​​ക്കും. വ്യാ​​​ഴാ​​​ഴ്ച​​​യാ​​​ണ് ഈ ​​​ജി​​​ല്ല​​​ക​​​ളി​​​ൽ വോ​​​ട്ടെ​​​ടു​​​പ്പ്. 14 ജില്ലകളിലെയും വോട്ടെണ്ണൽ 13നാണ്. 

Advertisment