ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ മി​ക​ച്ച പോ​ളിം​ഗ്. വൈകുന്നേരം നാല് വരെ 60 ശ​ത​മാ​നം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി

ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ് തി​രു​വ​ന​ന്ത​പു​ര​ത്തും (55.71%) കൂ​ടു​ത​ൽ പോ​ളിം​ഗ് എറണാകുളത്തുമാണ് (63.54%) രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

New Update
ELECTION1

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ മി​ക​ച്ച പോ​ളിം​ഗ്. വൈകുന്നേരം നാല് വരെ 60 ശ​ത​മാ​നം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

Advertisment

ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ് തി​രു​വ​ന​ന്ത​പു​ര​ത്തും (55.71%) കൂ​ടു​ത​ൽ പോ​ളിം​ഗ് എറണാകുളത്തുമാണ് (63.54%) രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ആ​ല​പ്പു​ഴ​ 62.64%, കൊ​ല്ലം 59.68%, പ​ത്ത​നം​തി​ട്ട 57.49%, കോ​ട്ട​യം 60.02%, ഇ​ടു​ക്കി 58.84% എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ലെ പോ​ളിം​ഗ് ശ​ത​മാ​നം.

സ്ഥാ​നാ​ർ​ഥി​ക​ൾ എ​ല്ലാ​വ​രും രാ​വി​ലെ ത​ന്നെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.


ക​ഴി​ഞ്ഞ ഒ​രു മാ​സം ന​ട​ത്തി​യ പ്ര​ചാ​ര​ണം ജ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത​തി​ന്‍റെ തെ​ളി​വാ​ണ് പോ​ളിം​ഗി​ൽ കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. 

ഉ​യ​ർ​ന്ന പോ​ളിം​ഗ് ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​ണെ​ന്ന് രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ചി​ല​യി​ട​ങ്ങ​ളി​ൽ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ പ​ണി​മു​ട​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​ങ്ങ​ളൊ​ഴി​ച്ചാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​വെ സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു.

ELECTION

വോ​ട്ടിം​ഗ് മെ​ഷീ​ൻ മാ​റി​യ​തി​നെ തു​ട​ർ​ന്ന് പ​ത്ത​നാ​പു​ര​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് വൈ​കി​യാ​ണ് ആ​രം​ഭി​ച്ച​ത്. പ​ട്ടാ​ഴി പാ​ണ്ടി​ത്തി​ട്ട ഗ​വ. എ​ൽ​പി​എ​സി​ലെ ബൂ​ത്തി​ൽ ന​ടു​ത്തേ​രി ബ്ലോ​ക്ക് ഡി​വി​ഷ​ന്‍റെ മെ​ഷി​നാ​യി​രു​ന്നു എ​ത്തി​ക്കേ​ണ്ടി​യി​രു​ന്ന​ത്. പ​ക​രം ത​ല​വൂ​ർ ഡി​വി​ഷ​നി​ലെ വോ​ട്ടിം​ഗ് മെ​ഷി​നാ​ണ് എ​ത്തി​ച്ച​ത്.

ഇ​തോ​ടെ പ​ട്ടാ​ഴി​യി​ലും ത​ല​വൂ​രി​ലും വോ​ട്ടിം​ഗ് വൈ​കി​യാ​ണ് ആ​രം​ഭി​ച്ച​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ന​ഷ്ട​പ്പെ​ട്ട സ​മ​യ​ത്തി​നു പ​ക​ര​മാ​യി അ​ധി​ക സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ 595 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

ബാ​ക്കി​യു​ള്ള ഏ​ഴു​ജി​ല്ല​ക​ള്‍​ക്ക് വ്യാ​ഴാ​ഴ്ച​യാ​ണ് വോ​ട്ടെ​ടു​പ്പ്. 13ന് ​രാ​വി​ലെ വോ​ട്ടെ​ണ്ണും.

Advertisment