ഇ​ന്‍​ഡി​ഗോ​യു​മാ​യു​ള്ള ത​ന്‍റെ പ്ര​ശ്‌​നം അ​വ​സാ​നി​ച്ചി​ട്ടി​ല്ല... ഇ​ന്‍​ഡി​ഗോ വി​മാ​ന​ക്ക​മ്പ​നി തെ​റ്റ് തി​രു​ത്ത​ണം. കോ​ണ്‍​ഗ്ര​സി​ന്‍റെ ഡ​ല്‍​ഹി​യി​ലു​ള്ള ചി​ല നേ​താ​ക്ക​ള്‍ ഇ​ന്‍​ഡി​ഗോ മാ​നേ​ജ്‌​മെ​ന്‍റു​മാ​യി യോ​ജി​ച്ച് കൊ​ണ്ടാ​ണ് എ​ന്നെ ഉ​പ​രോ​ധി​ക്കു​ന്ന തീ​രു​മാ​നം എ​ടു​ത്ത​ത്. ശ​രി​ക്കും എ​നി​ക്ക് അ​വാ​ര്‍​ഡ് ത​രേ​ണ്ട​താ​യി​രു​ന്നു... മൂന്നര വർഷം മുമ്പത്തെ ഇൻഡി​ഗോ വിമാന പ്രശ്നം കുത്തിപ്പൊക്കി ഇ.പി ജയരാജൻ

ഇ​ന്‍​ഡി​ഗോ, നി​ങ്ങ​ള്‍ ന​ന്നാ​വൂ. ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ള​മെ​ല്ലാം കൊ​ടു​ത്ത് യാ​ത്ര​ക്കാ​രെ യ​ജ​മാ​ന​ന്മാ​രാ​യി ക​ണ്ട് ന​ന്നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക. തെ​റ്റാ​യ പ്ര​വ​ണ​ത​ക​ള്‍ തി​രു​ത്തി മാ​നേ​ജ്‌​മെ​ന്‍റ് മു​ന്നോ​ട്ടു​പോ​കൂ- ഇ.​പി. ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു.

New Update
EP

ക​ണ്ണൂ​ര്‍: ഇ​ന്‍​ഡി​ഗോ വി​മാ​ന​ക്ക​മ്പ​നി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മു​തി​ര്‍​ന്ന സി​പി​എം നേ​താ​വ് ഇ.​പി. ജ​യ​രാ​ജ​ന്‍. 

Advertisment

അ​ന്നേ ത​നി​ക്ക് അ​റി​യാ​മാ​യി​രു​ന്നു. ഇ​ത് നേ​ര്‍​വ​ഴി​ക്ക് പോ​കു​ന്ന സ്ഥാ​പ​ന​മ​ല്ല. ഇ​തി​ന്‍റെ മാ​നേ​ജ്‌​മെ​ന്‍റ് തെ​റ്റാ​യ വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​തെ​ന്നും ഇ.​പി. ജ​യ​രാ​ജ​ന്‍ വി​മ​ര്‍​ശി​ച്ചു.

ഇ​ന്‍​ഡി​ഗോ​യു​മാ​യു​ള്ള ത​ന്‍റെ പ്ര​ശ്‌​നം അ​വ​സാ​നി​ച്ചി​ട്ടി​ല്ല. ഇ​ന്‍​ഡി​ഗോ വി​മാ​ന​ക്ക​മ്പ​നി തെ​റ്റ് തി​രു​ത്ത​ണം. 

ep jayarajan press meet

കോ​ണ്‍​ഗ്ര​സി​ന്‍റെ ഡ​ല്‍​ഹി​യി​ലു​ള്ള ചി​ല നേ​താ​ക്ക​ള്‍ ഇ​ന്‍​ഡി​ഗോ മാ​നേ​ജ്‌​മെ​ന്‍റു​മാ​യി യോ​ജി​ച്ച് കൊ​ണ്ടാ​ണ് എ​ന്നെ ഉ​പ​രോ​ധി​ക്കു​ന്ന തീ​രു​മാ​നം എ​ടു​ത്ത​ത്.

അ​ന്ന​ത്തെ നി​ല വ​ച്ച് ഞാ​ന്‍ ഒ​രു തീ​രു​മാ​ന​മെ​ടു​ത്തു. ഞാ​ന്‍ പി​ന്നെ കു​റെ നാ​ള​ത്തേ​യ്ക്ക് ഇ​ന്‍​ഡി​ഗോ​യി​ല്‍ ക​യ​റി​യി​ല്ല. 

പ​ക്ഷേ സീ​താ​റാം യെ​ച്ചൂ​രി മ​രി​ച്ചു. അ​പ്പോ​ള്‍ എ​ന്‍റെ പ്ര​ശ്‌​നം ബ​ഹി​ഷ്‌​ക​ര​ണം അ​ല്ല. എ​ത്ര​യും പെ​ട്ടെ​ന്ന് യെ​ച്ചൂ​രി​യു​ടെ മൃ​ത​ശ​രീ​രം കി​ട​ക്കു​ന്ന എ​കെ​ജി ഭ​വ​നി​ല്‍ എ​ത്ത​ണ​മെ​ന്നാ​യി​രു​ന്നു. അ​തു​കൊ​ണ്ട് ഞാ​ന്‍ ഒ​ന്നും നോ​ക്കി​യി​ല്ല. കോ​ഴി​ക്കോ​ട് പോ​യി. അ​പ്പോ​ള്‍ അ​വി​ടെ ഇ​ന്‍​ഡി​ഗോ മാ​ത്ര​മേ​യു​ള്ളൂ. ഞാ​ന്‍ അ​തി​ല്‍ ക​യ​റി പോ​യി.- ഇ.​പി. ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു.

Indigo

ബി​ജെ​പി സ​ര്‍​ക്കാ​രാ​ണ് ഇ​തി​ന് മ​റു​പ​ടി പ​റ​യേ​ണ്ട​ത്. എ​ത്ര​യാ​ണ് നി​ര​ക്ക് വാ​ങ്ങു​ന്ന​ത്. അം​ഗീ​കൃ​ത ഫെ​യ​റി​ന്‍റെ ഇ​ര​ട്ടി​യാ​ണ് വാ​ങ്ങു​ന്ന​ത്. 75000 രൂ​പ​യാ​ണ് ഡ​ല്‍​ഹി​യി​ലേ​ക്ക് എ​ങ്കി​ല്‍ എ​ത്ര​യാ​ണ് അ​വ​ര്‍ വാ​ങ്ങു​ന്ന​ത്.

സീ​സ​ണ്‍ വ​ച്ച് കൊ​യ്ത്ത​ല്ലേ. ഇ​ത് നോ​ക്കാ​നും പ​റ​യാ​നും ഒ​രു കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഉ​ണ്ടാ​യി​രു​ന്നോ?. വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം ഉ​ണ്ടാ​യി​രു​ന്നോ?. അ​തി​ന് ഒ​രു വ​കു​പ്പ് മ​ന്ത്രി ഉ​ണ്ടാ​യി​രു​ന്നോ?.

indigo flight

ഇ​പ്പോ​ഴും വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ കൊ​യ്ത്ത് ന​ട​ത്തു​ക​യ​ല്ലേ?. ക​മ്പ​നി​ക​ള്‍ പ​ണം ഉ​ണ്ടാ​ക്കു​മ്പോ​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് ഇ​ട​പെ​ടാ​ന്‍ ക​ഴി​യു​ന്നു​ണ്ടോ?. ഞ​ങ്ങ​ള്‍​ക്ക് ഇ​ട​പെ​ടാ​ന്‍ പ​റ്റി​യി​രു​ന്നു​വെ​ങ്കി​ല്‍ ഇ​തി​ന​കം ഇ​ട​പെ​ട്ടി​ട്ടു​ണ്ടാ​കും.

അ​വ​രു​മാ​യു​ള്ള പ്ര​ശ്‌​നം തീ​ര്‍​ന്നി​ട്ടി​ല്ല. അ​ന്ന് പ​റ​ഞ്ഞ​ത് അ​വ​സാ​നി​ക്കു​ന്നി​ല്ല​ല്ലോ?. അ​വ​ര്‍ ചെ​യ്ത​ത് തെ​റ്റ​ല്ലേ.

jayarajan

മു​ഖ്യ​മ​ന്ത്രി​യെ കൈ​യേ​റ്റം ചെ​യ്യാ​ന്‍ പോ​യ ആ​ളു​ക​ളെ​ക്കാ​ളും അ​തി​നെ പ്ര​തി​രോ​ധി​ച്ച എ​നി​ക്ക് ശി​ക്ഷ. അ​വ​രു​ടെ നി​ല​പാ​ട് എ​ന്താ​യി​രു​ന്നു?.

ശ​രി​ക്കും എ​നി​ക്ക് അ​വാ​ര്‍​ഡ് ത​രേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ല്‍ അ​വ​ര്‍ കു​റ്റ​വാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സി​ന്‍റെ ഡ​ല്‍​ഹി​യി​ലു​ള്ള എം​പി​യാ​ണ് ഇ​ട​പെ​ട്ട​ത്. ബി​ജെ​പി സ​ര്‍​ക്കാ​രി​ന്‍റെ വ്യോ​മ​യാ​ന വ​കു​പ്പു​മാ​യി ചേ​ര്‍​ന്നാ​ണ് അ​ത് ചെ​യ്ത​ത്.

Untitled

ഇ​ന്‍​ഡി​ഗോ, നി​ങ്ങ​ള്‍ ന​ന്നാ​വൂ. ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ള​മെ​ല്ലാം കൊ​ടു​ത്ത് യാ​ത്ര​ക്കാ​രെ യ​ജ​മാ​ന​ന്മാ​രാ​യി ക​ണ്ട് ന​ന്നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക. തെ​റ്റാ​യ പ്ര​വ​ണ​ത​ക​ള്‍ തി​രു​ത്തി മാ​നേ​ജ്‌​മെ​ന്‍റ് മു​ന്നോ​ട്ടു​പോ​കൂ- ഇ.​പി. ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു.

Advertisment