ഈരാറ്റുപേട്ട നഗരസഭയിൽ എല്‍ഡിഎഫില്‍ പൊട്ടിത്തെറി. സിപിഎമ്മിലെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളും ഒഴിയുന്നതായി കൗൺസിലർ അനസ് പാറയിൽ. രാജി തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭാര്യയ്ക്ക് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് !

ഈരാറ്റുപേട്ട നഗരസഭയിൽ 26ാം വാര്‍ഡില്‍ ഭാര്യ ബീമ അനസിന് സീറ്റ് ആവശ്യപ്പെട്ടിരുന്നു. സീറ്റ് വാഗ്ദാനം ചെയ്തിട്ട് ഒടുവില്‍ മത്സരിക്കേണ്ടതില്ലെന്ന് ലോക്കല്‍ സെക്രട്ടറി അറിയിക്കുകയായിരുന്നു.

New Update
anas parayil

കോട്ടയം: ഈരാറ്റുപേട്ട നഗരസഭയിൽ എല്‍.ഡി.എഫില്‍ പൊട്ടിത്തെറി. സി.പി.എമ്മിന്റെ എല്ലാ ഔദ്യോഗിക പദവികളില്‍ നിന്നും രാജിവെക്കുന്നതായി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അനസ് പാറയില്‍ ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചു. എന്താണ് കാരണമെന്നോ, സി.പി.എമ്മിന്റെ അംഗത്വം രാജിവെക്കുന്നതായോ കുറിപ്പിൽ പറയുന്നില്ല.

Advertisment

എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭാര്യയ്ക്ക് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് രാജിയെന്നാണു ലഭിക്കുന്ന വിവരം. 

ഈരാറ്റുപേട്ട നഗരസഭയിൽ 26ാം വാര്‍ഡില്‍ ഭാര്യ ബീമ അനസിന് സീറ്റ് ആവശ്യപ്പെട്ടിരുന്നു. സീറ്റ് വാഗ്ദാനം ചെയ്തിട്ട് ഒടുവില്‍ മത്സരിക്കേണ്ടതില്ലെന്ന് ലോക്കല്‍ സെക്രട്ടറി അറിയിക്കുകയായിരുന്നു.

അതേ സമയം വാർഡിൽ അനസ് ഭാര്യയെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുമെന്നുള്ള സൂചനകളും പുറത്തേക്ക് വരുന്നുണ്ട്.

Advertisment