New Update
/sathyam/media/media_files/2025/01/10/5HY48u1pNGkqcjStZrBS.jpg)
എറണാകുളം: എറണാകുളം പെരുമ്പാവൂർ വെങ്ങോലയിൽ വോട്ട് ചെയ്യാൻ എത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു.പെരുമ്പാവൂർ വെങ്ങോലയിൽ ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം.
Advertisment
വെസ്റ്റ് വെങ്ങോല അമ്പലപ്പറമ്പിൽ വീട്ടിൽ രാഘവൻ നായർ (80) ആണ് മരിച്ചത്. വെങ്ങോലയിലെ ഇസ്ലാമിക് കൾച്ചറൽ സെന്‍ററിലെ ഒന്നാം നമ്പർ ബുത്തിൽ വോട്ട് ചെയ്യാൻ എത്തിയപ്പോഴാണ് സംഭവം.
ക്യൂവിൽ നിൽക്കുന്നതിനിടെ രാഘവൻ നായര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ തൊട്ടടുത്തുള്ള ക്ലിനിക്കിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us