/sathyam/media/media_files/2025/12/09/1515236-untitled-1-2025-12-09-22-11-20.webp)
എറണാകുളം: പള്ളുരുത്തിയില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍. നമ്പ്യാപുരത്ത് കള്ളവോട്ടിന് ശ്രമിച്ച ജിന്‍സനാണ് പൊലീസിന്റെ പിടിയിലായത്. ഇതിന് പിന്നാലെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
ഇടുക്കിയിലെ വട്ടവട പഞ്ചായത്തിലെ കടവരി വാര്‍ഡിലും കള്ളവോട്ടിനെ ചൊല്ലി ബിജെപി- സിപിഎം സംഘര്‍ഷം നടന്നിരുന്നു.
നേരത്തെ, തിരുവനന്തപുരം വഞ്ചിയൂര്‍ വാര്‍ഡില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് ചേര്‍ത്തെന്ന് കോണ്‍ഗ്രസും ബിജെപിയും ആരോപണമുന്നയിച്ചിരുന്നു.
കള്ളവോട്ട് ചെയ്യുന്നതിനായി സിപിഎം ട്രാന്‍സ്‌ജെന്‍ഡര്‍മാരെ ഉപയോഗിച്ചുവെന്നും എത്ര കള്ളവോട്ട് ചെയ്താലും ഡിസംബര്‍ 13ന് കാര്യം അറിയാമെന്നും കോണ്‍ഗ്രസ് നേതാവ് മുരളീധരന്‍ പറഞ്ഞു.
കൊല്ലം കോർപറേഷനിലെ കുരീപ്പുഴയിലും കുളത്തൂപ്പുഴയിലും കള്ളവോട്ട് നടന്നതായി വോട്ടർമാർ പരാതിപ്പെട്ടിരുന്നു. കുളത്തൂപ്പുഴയിൽ രണ്ടിടങ്ങളിലാണ് കള്ളവോട്ട് നടന്നത്. വോട്ടർമാർ എത്തുന്നതിന് മുമ്പ് മറ്റാരോ വോട്ട് രേഖപ്പെടുത്തിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us